ഇക്വറ്റോറിയൽ വൊർട്ടെക്‌സ് എക്‌സ്‌പെരിമെന്റ്
ഇക്വറ്റോറിയൽ വൊർട്ടെക്‌സ് എക്‌സ്‌പെരിമെന്റ് (Equatorial Vortex Experiment - EVEX) എന്നത് ഭൂമിയുടെ ഉപരിഭാഗത്തുണ്ടാകുന്ന വൈദ്യുത കൊടുങ്കാറ്റുകളെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുവാനും, അത്തരം കൊടുങ്കാറ്റുകൾ രൂപം കൊള്ളുന്നത് പ്രവചിക്കാനും നാസയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഒരു പരീക്ഷണമാണ്. ഇത്തരം വൈദ്യുത കൊടുങ്കാറ്റുകളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായി ഭൂമധ്യരേഖയ്ക്കടുത്ത് ഉണ്ടാകുന്ന ചുഴികളെ സൗണ്ടിംഗ് റോക്കറ്റുകൾ ഉപയോഗിച്ച് പഠിക്കാനാണ് ഈ പരീക്ഷണം നടത്തുന്നത്.[1]
അന്തരീക്ഷത്തിന്റെ മുകൾ പാളിയിൽ ഉണ്ടാകുന്ന കൊടുങ്കാറ്റുകൾ ഉപഗ്രഹ സംപ്രേഷണത്തേയും, ജി.പി.എസ്. ഉപകരണങ്ങളുടെ പ്രവർത്തനത്തേയും ഏതെല്ലാം തരത്തിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക എന്നതാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. നാലു റോക്കറ്റ് വിക്ഷേപണങ്ങൾ അടങ്ങുന്ന ഈ പരീക്ഷണത്തിന്റെ ഭാഗമായി രണ്ട് സൗണ്ടിംഗ് റോക്കറ്റുകൾ 2013 മെയ് മാസം 7-ാം തിയതി മാർഷൽ ദ്വീപിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ "ഇക്വറ്റോറിയൽ വൊർട്ടെക്‌സ് എക്‌സ്‌പെരിമെന്റ്". Archived from the original on 2013-05-17. Retrieved 2013-05-11.
- ↑ സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണം