ഇക്കുഅമ്മ തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംഗീതവിദുഷിയും സാഹിത്യകാരിയുമായിരുന്നു ഇക്കുഅമ്മ തമ്പുരാൻ(ജ:1844 മേടം 12-മ: മീനം 7-1921).സുഭദ്ര എന്നും ഇവർ അറിയപ്പെട്ടിരുന്നു. കൊച്ചിരാജ കുടുംബത്തിലെ അംഗമായിരുന്ന ഇക്കുഅമ്മയുടെ ആദ്യകാലഗുരുക്കന്മാർ മൂഴിക്കുളം കുഞ്ഞുണ്ണി നമ്പിയാരും പുതിയേടത്ത് ഗോവിന്ദൻ നമ്പിയാരും ആയിരുന്നു.നാടകാലങ്കാരങ്ങളാണ് ഇവരിൽ നിന്ന് അഭ്യസിച്ചത.തർക്കവും വ്യാകരണവും പിന്നീട് അഭ്യസിച്ച ഇവർ മലയാളത്തിലും സംസ്കൃതത്തിലുമായി നിരവ്ധി കൃതികൾ രചിച്ചിട്ടുണ്ട്.[1]

പ്രധാനകൃതികൾ[തിരുത്തുക]

 • അഷ്ടമിരോഹിണിമഹാത്മ്യം കിളിപ്പാട്ട്
 • അമൃഥരണം പറയൻ തുള്ളൽ
 • കംസവധം
 • ഭിക്ഷുഗീത ശീതങ്കൻ തുള്ളൽ
 • പൂതനാമോക്ഷം പതിനെട്ടു വൃത്തം
 • തൃണാവർത്തനം പന്ത്രണ്ടു വൃത്തം
 • ശിവകേശാദിപാദവർണ്ണനം
 • ഗജേന്ദ്രമോക്ഷം
 • വിശ്വരൂപദർശനം

സംസ്കൃതത്തിൽ[തിരുത്തുക]

 • സൗഭദ്രസ്തവം
 • ഭഗവതൃഷ്ടകം
 • വഞ്ചുളേശസ്തവം

പാന[തിരുത്തുക]

 • ധർമ്മ നിർണ്ണയം
 • യുദ്ധകാണ്ഡം

അവലംബം[തിരുത്തുക]

 1. മഹച്ചരിത സംഗ്രഹ സാഗരം-1 .spcs. പു.118.
"https://ml.wikipedia.org/w/index.php?title=ഇക്കുഅമ്മ_തമ്പുരാൻ&oldid=2366090" എന്ന താളിൽനിന്ന് ശേഖരിച്ചത്