ഇക്കബാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇക്കബാന വിന്യാസം
ജാപ്പനീസ് രീതിയിലുള്ള തൂങ്ങുന്ന ചിത്രവും ഇക്കബാനയും
ഒരു ഇക്കബാന വിന്യാസം

ജാപ്പനീസ് പുഷ്പാലങ്കാരരീതിയാണ് ഇക്കബാന (ഇംഗ്ലീഷ്: [Ikebana] error: {{lang}}: text has italic markup (help), ജാപ്പനീസ്: 生け花). 'ജീവിക്കുന്ന പൂക്കൾ' എന്നാണ് ഇക്കബാനയ്ക്ക് അർത്ഥം. 'കഡോ' എന്നും അറിയപ്പെടുന്നു. പൂപ്പാത്രം, പൂവിന്റെ തണ്ട്, ഇലകൾ, ശിഖരങ്ങൾ എന്നിവയ്ക്കൊക്കെ പൂക്കൾക്കൊപ്പം പ്രാധാന്യം നല്കിയാണ് ഇക്കബാന ഒരുക്കുന്നത്. സ്വർഗം, ഭൂമി, മനുഷ്യരാശി എന്നിവയെ പ്രതീകവത്കരിക്കുന്നതാണ് ഇക്കബാനയുടെ പുഷ്പാലങ്കാരഘടന. ആറാം നൂറ്റാണ്ടിൽ ജപ്പാനിലെ ബുദ്ധക്ഷേത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയിരുന്നതിൽ നിന്നാണ് ഇക്കബാനയുടെ തുടക്കം. വിശ്വാസത്തിന്റെ ലക്ഷണമായി പൂക്കളും കമ്പുകളും സ്വർഗത്തിനു നേരേ തിരിച്ചുവച്ചാണ് അർച്ചന നടത്തിയിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ മറ്റൊരു രീതി 'റിക്ക' നിലവിൽ വന്നു. അന്ന് ജപ്പാൻ ഭരിച്ചിരുന്ന മുറോമാച്ചി ഷോഗൺ അഷികാഗാ യോഷിമാസയാണ് ഇക്കബാനയ്ക്ക് ഇന്നുള്ള ലളിതരീതി നടപ്പിലാക്കിയത്.

1930 മുതലായാണ് ആധുനികരീതിയിലുള്ള ഇക്കബാനയുടെ പിറവി. വിവാഹത്തിനുമുമ്പ് ജപ്പാനിലെ പെൺകുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ഇക്കബാനയും ഉൾപെടും. ഇന്ന് പരമ്പരാഗത കലകളുടെ കൂട്ടത്തിലാണ് ഇക്കബാനയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരുക്തം[തിരുത്തുക]

ഇക്കബാന എന്ന വാക്ക് ജാപ്പനീസ് ഭാഷയിലെ ഇകെരു(ജീവൻ നിലനിർത്തുക , പൂക്കൾ അലങ്കരിക്കുക ) , ഹന (പൂവു) എന്ന വാക്കുകളിൽ നിന്നും ഉത്ഭവിച്ചതാണു.

"https://ml.wikipedia.org/w/index.php?title=ഇക്കബാന&oldid=1973665" എന്ന താളിൽനിന്നു ശേഖരിച്ചത്