ഇകിരു
ഇകിരു | |
---|---|
സംവിധാനം | അകിര കുറൊസാവ |
നിർമ്മാണം | സോകിരോ മൊടോകി |
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | ഫുമിയോ ഹയസാക |
ഛായാഗ്രഹണം | അസാകാസു നാകാൽ |
റിലീസിങ് തീയതി |
|
രാജ്യം | ജപ്പാൻ |
ഭാഷ | ജാപ്പനീസ് |
സമയദൈർഘ്യം | 143 മിനിട്ട് |
അകിര കുറൊസാവ 1952-ൽ എഴുതി സംവിധാനം ചെയ്ത ഒരു ജാപ്പനീസ് ചലചിത്രമാണ് ഇകിരു. ലിയോ ടോൾസ്റ്റോയ് എഴുതിയ 'ഇവാൻ ഇല്ലിച്ചിന്റെ മരണം' എന്ന നോവലിന്റെ ഒരു പുനരാഖ്യാനമായി ഇകിരുവിനെ കാണാം.
കഥാസാരം
[തിരുത്തുക]മുപ്പതു വർഷമായി ഒരേ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചെറുകിട ഉദ്യോഗസ്ഥനാണ് കാൻജി വതനാബെ. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുക്ഴിഞ്ഞു. മകനും മരുമകളും ഒപ്പമാണ് താമസിക്കുന്നതെങ്കിലും അവർക്ക് അദ്ദേഹത്തോട് വലിയ അടുപ്പമൊന്നുമില്ല. കാൻജിയുടെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും ജോലി ആർക്കും പ്രയോജനമുള്ളതല്ല; ഒരു രംഗത്തിൽ ഒരു ചവറ്റുകൂന വൃത്തിയാക്കണമെന്ന ആവശ്യവുമായി എത്തുന്ന ചില നാട്ടുകാരെ ഇവർ ഒരോഫീസിൽനിന്നും അടുത്തതിലേക്കയച്ച് ബുദ്ധിമുട്ടിക്കുന്നു. ഒരു ദിവസം കാൻജി തനിക്ക് അർബുദമുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ താൻ മരിക്കുമെന്നും അറിയുന്നു.
മരണഭയത്തിൽ നിന്നും രക്ഷപ്പെടാൻ കാഞി പല വഴികളും നോക്കുന്നു. രാത്രിയിൽ ക്ലബ്ബിൽ ചെന്ന് ആഘോഷിക്കുകയും ഗോണ്ടോളാ ന ഉടാ എന്ന ഗാനം പാടുകയും ചെയ്യുന്നുവെങ്കിഉം സാധാരണ സന്തോഷത്തോടെ പാടേണ്ട ആ ഗാനം വളരെയധികം സങ്കടത്തോടെയാണ് കാൻജി പാടുന്നത്.
അടുത്ത ദിവസം കാൻജിയുടെ കീഴിൽ ജോലിചെയുന്ന ടോയോ താൻ രാജിവയ്ക്കുകയാണെന്ന് അദ്ദേഹത്തോട് പറയുന്നു. ടോയോയുടെ സന്തോഷം കാൻജിയെ ആകർഷിക്കുന്നു. എന്തുകൊണ്ടാണ് അവർ ഇത്ര സന്തോഷത്തോടുകൂടി ഇരിക്കുന്നതെന്ന് കാഞി ചോദിക്കുന്നു. കുട്ടികൾക്ക് കളിപ്പാടങ്ങൾ ഉണ്ടാക്കുക് എന്നതാണ് തന്റെ പുതിയ ജോലിയെന്നും ആർക്കെങ്കിലും പ്രയോജനമുള്ള ഒരു കാര്യം ചെയ്യാൻ കഴിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ടോയോ പറയുന്നു.
മറ്റൊരാളെ സഹായിക്കാൻ കഴിഞ്ഞാൽ തന്റെ ജീവിതത്തിനും എന്തെങ്കിലും ഒരർത്ഥമുണ്ടാകുമെന്ന് കാഞിക്ക് തോന്നുന്നു. താഴെത്തട്ടിലെ ഒരു ഉദ്യോഗസ്ഥനായ തനിക്ക് എന്തധികാരമാണ് ഉള്ളത് എന്ന് അദ്ദേഹം ആലോചിക്കുന്നു. ഒടുവിൽ പണ്ട് ചവറ്റുകൂന വൃത്തിയാക്കാനായി തന്നെ കുറച്ചാളുകൾ സമീപിച്ച കാര്യം അദ്ദേഹം ഓർക്കുന്നു. ഉദ്യോഗസ്ഥശൃംഖലയുടെ ഉൾവഴികൾ അറിയാവുന്ന കാഞി ആവശ്യമുള്ള ഓഫീസുകളിൽ ചെന്ന് ആ ചവറ്റുകൂന വൃത്തിയാക്കാനും അവിടെ കുട്ടികൾക്കുള്ള ഒരു മൈതാനം നിർമ്മിക്കാനുമുള്ള ഉത്തരവുകൾ നേടിയെടുക്കുന്നു.
കാൻജി മരിച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മകനും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിൽ അത്ഭുതം പ്രകടിപ്പിക്കുകയും അതിന്റെ കാരണം തിരക്കുകയും ചെയ്യുന്നു.
പ്രമേയം
[തിരുത്തുക]മരണം, ജീവിതത്തിന്റെ അർത്ഥശൂന്യത, കുടുംബങ്ങളുടെ തകർച്ച, ഉദ്യോഗസ്ഥരുടെ അലംഭാവം എന്നിവയാണ് ഇകിരുവിന്റെ പ്രധാന പ്രമേയങ്ങൾ.
നിരൂപണം
[തിരുത്തുക]ഇകിരു കുറൊസാവയുടെ ഏറ്റവും മികച്ച ചിത്രമാണെന്ന് റോജർ എബെർട്ട് അഭിപ്രായപ്പെട്ടു.[1] വാളീ ഹാമണ്ട് ഈ ചിത്രത്തെ മാനുഷിക (ഹ്യുമാനിസ്റ്റ്) കലയുടെ ഉത്തമ ഉദാഹരണമായി വിശേഷിപ്പിച്ചു.[2] എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികകളിൽ ഇകിരു ഇടം പിടിച്ചിട്ടുണ്ട്.[3][4]
ബഹുമതികൾ
[തിരുത്തുക]നാലാം ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇകിരു മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ (സ്വർണ്ണ കരടി) നേടി. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുരസ്കാരവും മൈനിച്ചി അവാർഡുകൾ, കിനെമാ ജുൻപോ അവാർഡുകൾ എന്നിവയിലെ മികച്ച ചിത്രത്തിനുള്ള ബഹുമതിയും ഇകിരു നേടി. ഇതിനു പുറമെ, ബ്രിട്ടിഷ് ഫിലിം അക്കാഡമിയുടെ മികച്ച വിദേശ അഭിനേതാവിനുള്ള പുരസ്കാരം ഈ ചിത്രത്തിൽ കാൻജിയായി അഭിനയിച്ച തകാഷി ഷിമുറയ്ക്ക് ലഭിച്ചു.
അവലബം
[തിരുത്തുക]- ↑ Ebert, Roger (August 19, 2001). "The Seven Samurai :: rogerebert.com :: Great Movies". Chicago Sun-Times. Archived from the original on 2006-02-16. Retrieved 2010-01-16.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ Hammond, Wally (15 July 2008). "Ikiru". Time Out (magazine). Retrieved 19 December 2016.
- ↑ "The 500 Greatest Movies Of All Time". Empire (film magazine). 3 October 2008. Retrieved 18 December 2016.
- ↑ "The 100 Best Films Of World Cinema – 44. Ikiru". Empire (film magazine). 11 June 2010. Retrieved 18 December 2016.