ആൾദ്‌വെബ്
പ്രമാണം:Atwlogo.gif | |
സെർച്ച് എഞ്ചിൻ | |
വ്യവസായം | ഇന്റർനെറ്റ് |
സ്ഥാപിതം | 1996 |
Parent | Fast Search and Transfer |
1990-കളുടെ മധ്യത്തിൽ അരങ്ങേറ്റം കുറിച്ച ഒരു ഇന്റർനെറ്റ് സെർച്ച് എഞ്ചിനാണ് ആൾദ്‌വെബ്(AllTheWeb). എഫ്.ടി.പി സെർച്ചിൽ നിന്നും ആണ് ഇത് ഒരു സെർച്ച് എഞ്ചിൻ ആയി മാറിയത്.
ചരിത്രം[തിരുത്തുക]
ടോർ എഗ്ഗിന് നോർവേജിയൻ ശാസ്ത്ര സർവകലാശാലയിൽ ഡോക്സറേറ്റ് നേടിക്കൊടുത്ത പ്രബന്ധമാണ് ആൾദ്‌വെബിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. ഇതു പിന്നീടു ഫാസ്റ്റ് സെർച്ച് ആന്റ് ട്രാൻസ്ഫർ (Fast Search and Transfer) എന്ന വേഗതയേറിയ ഒരു സെർച്ച് എഞ്ചിൻ ആയി പരിണമിക്കുകയായിരുന്നു. 1997 ജൂലൈ 16നാണ്[1] ഇത് ഔദ്യോഗികമായി ആരംഭിച്ചത്. ഫാസ്റ്റ് സെർച്ച് & ട്രാൻസ്ഫറിന്റെ കീഴില്ലുള്ള ഒരു പ്രദർശന വെബ് സൈറ്റ് ആയിട്ടാണ് ആൾദ്‌വെബ് ആരംഭിച്ചത്. ഒരു സമയത്ത് ഗൂഗിളിന്റെ ശക്ടമായ ഒരു എതിരാളി ആയിരുന്നുവെങ്കിലും ഗൂഗിളിന്റെ അത്ര ജനസമ്മതി നേടാൻ ആൾദ്‌വെബിന് കഴിഞ്ഞിട്ടില്ല.
2003 ഫെബ്രുവരിയിൽ ഫാസ്റ്റിന്റെ സെർച്ച് വിഭാഗം ഓവർച്യുർ(Overture) എന്ന കമ്പനി വാങ്ങി. 2003ൽ ഓവർച്യുർ യാഹൂ! വാങ്ങി. നിലവിൽ യാഹൂവിന്റെ കീഴിലാണ് ആൾദ്‌വെബ്.
സേവനങ്ങൾ[തിരുത്തുക]
ഗൂഗിളിനു അന്നില്ലാതിരുന്ന പല മേന്മകളും ആൾദ്‌വെബിന് ഉണ്ടായിരുന്നു. ഒരു മെച്ചപ്പെട്ട ഡാറ്റബേസ്, കൂടുതൽ മെച്ചപ്പെട്ട തിരയാനുള്ള സൗകര്യങ്ങൾ എന്നിവ ആൾദ്‌വെബിനു ഉണ്ടായിരുന്നു. ചിത്രം തിരയുകയാണെകിൽ ചിത്രം പ്രദർശിപ്പിച്ചിരുന്ന വെബ് സൈറ്റിലേക്ക് പോകുന്നതുനു പകരം നേരെ ചിത്രത്തിലേക്ക് ആണ് ആൾദ്‌വെബ് എത്തിച്ചിരുന്നത്. [2] [3]. അങ്ങനെ മറ്റ് സെർച്ച് എഞ്ചിനുകളെ അപേക്ഷിച്ച് വേഗതയേറിയ ഒരു ഇമേജ് സെർച്ച് എഞ്ചിനായി മാറി ആൾദ്‌വെബ്.
1999ൽ ഇങ്ക്‌ടോമിയുടെ വിജയപാത പിൻതുടർന്ന് ആൾദ്‌വെബ് മറ്റു സെർച്ച് എഞ്ചിനുകൾക്കും തങ്ങളുടെ ഡാറ്റാബേസ് നല്കാൻ തുടങ്ങി. 2000 ജനുവരിയിൽ ലൈക്കോസ് ഈ സംവിധാനം ഉപയോഗിച്ചു. ഈ സമയത്ത് ആൾദ്‌വെബിന്റെ ഡാറ്റാബേസ് 80 മില്ല്യൺ URLകളിൽ നിന്നും 200 മില്ല്യൺ URLകളായി വളർന്നിരുന്നു. 2002 ജൂണിൽ ഇതു 2 ബില്ല്യൺ കടന്നു. 2004ൽ യാഹൂ! ഏറ്റെടുത്ത സമയത്ത് 3.3 ബില്ല്യൺ URLകളടുത്ത് ഈ സെർച്ച് എഞ്ചിന്റെ ഡാറ്റാബേസിൽ ഉണ്ടായിരുന്നു.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Gemini No.1 January 1999". NTNU. മൂലതാളിൽ നിന്നും 2012-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-06-18.
- ↑ "Fast launches ALLTHEWEB.COM Alchemist customized search tool" (Press release). Fast Search & Transfer. 2006-06-25. മൂലതാളിൽ നിന്നും 2006-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-12-17. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-11.
- ↑ "AllTheWeb Now A Better Search Experience Than Google". Microdoc News. 2002-06-17. മൂലതാളിൽ നിന്നും 2003-07-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-12-17.