ആൾട്ട് ന്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൾട്ട് ന്യൂസ്
ഉടമസ്ഥൻ(ർ)പ്രാവ്ദ മീഡിയ ഫൗണ്ടേഷൻ[1]
യുആർഎൽwww.altnews.in

പ്രതീക് സിൻഹയും മുഹമ്മദ് സുബൈറും ചേർന്ന് സ്ഥാപിച്ച് നടത്തുന്ന ഫാക്റ്റ് ചെക്കിങ് സ്ഥാപനമാണ് ആൾട്ട് ന്യൂസ്[2][3]. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 2017-ലാണ് ആരംഭിക്കുന്നത്[4][5][6]. വ്യാജവാർത്തകളെ വസ്തുതകൾ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഈ സ്ഥാപനം 2020 ഏപ്രിൽ വരെ ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിങ്ങ് നെറ്റ്‌വർക്കിന്റെ ഔദ്യോഗിക പങ്കാളിയായിരുന്നു[7][12].

ചരിത്രം[തിരുത്തുക]

അഭിഭാഷകനും ജൻ സംഘർഷ് മഞ്ചിന്റെ സ്ഥാപക-പ്രസിഡന്റുമായ മുകുൾ സിൻഹയുടെ മകനും മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ പ്രതീക് സിൻഹയാണ് അഹമ്മദാബാദിൽ [13] ആൾട്ട് ന്യൂസ് സ്ഥാപിച്ചത്. [14] [15] ഇന്ത്യയിലെ തന്റെ മാതാപിതാക്കളോടൊപ്പം സാമുഹ്യപ്രവർത്തനം തുടങ്ങിയപ്പോഴാണ് പ്രതീക് സിൻഹ വ്യാജവാർത്തകളെ തുറന്നുകാട്ടാൻ താൽപ്പര്യപ്പെട്ടുതുടങ്ങിയത്. ഉന സംഭവത്തോടെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി തന്റെ ജോലി ഉപേക്ഷിച്ച് ആൾട്ട് ന്യൂസ് സ്ഥാപിക്കുകയായിരുന്നു[13].

സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകളെ തുറന്നുകാണിക്കാനായിരുന്നു സ്ഥാപനം ഉന്നമിട്ടത്.


അവലംബം[തിരുത്തുക]

  1. "Top 7 Platforms That Are Busting Fake News On Social Media". Analytics India. Retrieved 10 February 2018.
  2. Manish, Sai (8 April 2018). "Busting fake news: Who funds whom?". Business Standard (in ഇംഗ്ലീഷ്). Retrieved 2020-03-03.
  3. Sengupta, Saurya (1 July 2017). "On the origin of specious news". Retrieved 7 November 2017.
  4. "Fake news in the time of the internet". The Financial Express. 28 May 2017. Retrieved 7 November 2017.
  5. "10 Instances That Show A Fake News Explosion Is Taking Place In India". HuffPost. 26 May 2017. Retrieved 7 November 2017.
  6. Dhawan, Himanshi (15 May 2017). "Breaking fake news". The Times of India. Retrieved 7 November 2017.
  7. "Pravda Media Foundation Profile". International Fact-Checking Network, Poynter.
  8. Alawadhi, Neha (2020-05-04). "WhatsApp launches chatbot to bust fake news, allies with global group". Business Standard India. Retrieved 2020-08-25.
  9. Tiwari, Ayush. "The embarrassment that is PIB Fact Check: Who fact-checks this 'fact checker'?". Newslaundry (in ഇംഗ്ലീഷ്). Retrieved 2020-08-25.
  10. "A fact-checker's life: Exposing fake news and communalism, surviving social boycott". Moneycontrol. Retrieved 2020-08-25.
  11. Mantas, Harrison (20 May 2020). "Why would Indian police issue and then withdraw a manual on misinformation? Political divides could be the answer". Poynter Institute (in അമേരിക്കൻ ഇംഗ്ലീഷ്).
  12. [8][9][10][11]
  13. 13.0 13.1 "To stop misinformation, ask questions: Interview with Alt News founder Pratik Sinha". The News Minute.
  14. Sen, Shreeja (12 May 2014). "Gujarat riots activist Mukul Sinha dies at 63". livemint.com. Retrieved 7 February 2018.
  15. Janmohamed, Zahir. "Mukul Sinha, self-effacing Modi opponent and labour organiser who disliked being called a leader". scroll.in. Retrieved 7 February 2018.
"https://ml.wikipedia.org/w/index.php?title=ആൾട്ട്_ന്യൂസ്&oldid=3759445" എന്ന താളിൽനിന്ന് ശേഖരിച്ചത്