ആർ. പ്രഭാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. പ്രഭാകരൻ

കേരളീയനായ അന്തർദ്ദേശീയ വോളിബാൾ താരമായിരുന്നു ആർ. പ്രഭാകരൻ(3 ജൂലൈ 1930 - 14 ഏപ്രിൽ 2012).രണ്ടു തവണ ഇന്ത്യൻ ജഴ്സി അണിഞ്ഞു. വോളിബാളിലെ ഇദ്ദേഹത്തിന്റെ ബൂസ്റ്റർ സർവ്വീസ് ദേശാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

കൊല്ലത്തിനടുത്ത് കിഴക്കേ കല്ലടയിൽ ജനിച്ചു. കിഴക്കെ കല്ലട ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ വോളിബോൾ കോർട്ടിലിറങ്ങി.ഇടയ്ക്ക് ഫുട്ബാളിലേക്ക് തിരിഞ്ഞെങ്കിലും 1948 ൽ എയർഫോഴ്സിൽ ചേർന്നതോടെ വീണ്ടും വോളിബോളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 1952 ൽ എയർഫോഴ്സ് ടീമിലെത്തി.[1] 1955 ലും 1960 ലും റഷ്യക്കെതിരെ നടന്ന അന്തർദ്ദേശീയ വോളി മത്സരത്തിലും 1956 പാരീസിൽ ലോക ചാംപ്യൻഷിപ്പ്,'57 മോസ്‌കോ ലോകയൂത്ത് ചാമ്പ്യൻഷിപ്പ്, '58 ലെ ടോക്യോ ഏഷ്യൻ ഗയിംസ് തുടങ്ങിയവയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.തുടർച്ചയായി 14 വർഷം ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വ്യോമസേനയിൽ സേവനം നടത്തവെ സർവീസസിന്റെ ക്യാപ്റ്റനായിരുന്നു.സർവീസസ് ടീം രണ്ടുതവണ ദേശീയ കിരീടമണിഞ്ഞപ്പോൾ പ്രഭാകരനായിരുന്നു ക്യാപ്ടൻ. സർവീസസ് ടീമിന്റെ കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം ഏജീസ് ഓഫീസിലെ വോളിബാൾ കോച്ചായിരുന്നു.[2] ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ വോളിബോൾ ടീമിലെ അംഗം കൂടിയായിരുന്നു പ്രഭാകരൻ. [3]

അവലംബം[തിരുത്തുക]

  1. കായിക കേരള ചരിത്രം, സനിൽ.പി. തോമസ്, കറന്റ് ബുക്ക്സ്
  2. http://www.mathrubhumi.com/kollam/obituary/
  3. http://www.metrovaartha.com/2012/04/15080938/R-PRAFAKARAN-20120414.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആർ._പ്രഭാകരൻ&oldid=3624581" എന്ന താളിൽനിന്ന് ശേഖരിച്ചത്