Jump to content

ആർ. പാർത്ഥിപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാധാകൃഷ്ണൻ പാർത്ഥിപൻ
ജനനം
Radhakrishnan Parthiban[1]
തൊഴിൽ
  • Filmmaker
  • actor
സജീവ കാലം1989–present
കുട്ടികൾ3

ചലച്ചിത്ര നിർമ്മാതാവും നടനുമാണ് രാധാകൃഷ്ണൻ പാർത്ഥിപൻ. അദ്ദേഹം പ്രധാനമായും തമിഴ് സിനിമാ വ്യവസായത്തിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് തവണ ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ അദ്ദേഹം 72 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ 15 എണ്ണം സംവിധാനം ചെയ്യുകയും 12 എണ്ണം നിർമ്മിക്കുകയും ചെയ്തു.

1985-ൽ പാർത്ഥിബൻ തന്നെ സംവിധാനം ചെയ്ത പുതിയ പടൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനുശേഷം നിരവധി തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം പ്രകടനങ്ങൾക്ക് പേരുകേട്ട ഒരു ബഹുമുഖ നടനായി. അഴകൻ സുഗമന സുമൈകൾ, കുടൈകുൾ മഴ, ആയിരത്തിൽ ഒരുവൻ, ഒത്ത സെരുപ്പ് സൈസ് 7 എന്നിവയാണ് നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില സിനിമകൾ. തന്റെ അഭിനയ സംഭാവനകൾക്ക് നിരവധി അവാർഡുകളും നാമനിർദ്ദേശങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Srinivasan, Sudhir (6 March 2017). "When alphabets play number games". The New Indian Express. Retrieved 23 September 2021.
"https://ml.wikipedia.org/w/index.php?title=ആർ._പാർത്ഥിപൻ&oldid=4098886" എന്ന താളിൽനിന്ന് ശേഖരിച്ചത്