Jump to content

ആർബിട്രേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിപണികൾ ഏറ്റക്കുറച്ചിലോടെ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നഷ്ടസാദ്ധ്യത ഒഴിവാക്കുന്നതിനായി ഒരു വിപണിയിൽ വിൽക്കുകയും മറ്റൊരു വിപണിയിൽ വാങ്ങുകയും ചെയ്യുന്ന പ്രവർത്തനത്തെയാണ് ആർബിട്രേജ് എന്നു വിളിയ്ക്കുന്നത്. ഈ വ്യാപാരത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നവരെ ആർബിട്രേജർ എന്നു വിശേഷിപ്പിയ്ക്കുന്നു. ഒരു രാജ്യത്തിലെ തന്നെ വിപണി ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്നവരെ ഡൊമസ്റ്റിക് ആർബിട്രേജർ എന്നും വിദേശവിപണിയുമായുള്ള വ്യത്യാസം പ്രയോജനപ്പെടുത്തുന്നവരെ ഫോറിൻ ആർബിട്രേജർ എന്നും വിളിയ്ക്കാറുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. ഓഹരിനിക്ഷേപവും ധനകാര്യവിപണിയും-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പേജ് 79

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർബിട്രേജ്&oldid=3938309" എന്ന താളിൽനിന്ന് ശേഖരിച്ചത്