ആർതർ സി. ക്ലാർക്ക്
സർ ആർതർ സി. ക്ലാർക്ക്, CBE | |
---|---|
തൂലികാ നാമം | Charles Willis,[1] E.G. O'Brien[1] |
തൊഴിൽ | Author, Inventor |
ദേശീയത | British and Sri Lankan |
Genre | Science fiction, popular science, Fantasy |
വിഷയം | Science |
ശ്രദ്ധേയമായ രചന(കൾ) | 2001: A Space Odyssey Rendezvous with Rama Childhood's End The Fountains of Paradise |
പങ്കാളി | Marilyn Mayfield (1953-1964) |
വെബ്സൈറ്റ് | |
http://www.clarkefoundation.org/ |
ആർതർ സി ക്ലാർക്ക് (ഡിസംബർ 16, 1917 – മാർച്ച് 19 2008 [2] ) 1917 ൽ ഇംഗ്ലണ്ടിൽ ജനിച്ചു. 1956 മുതൽ ശ്രീലങ്കയിലെ കൊളംബൊയിലാണ് താമസിച്ചുവന്നിരുന്നത്. 1945-ൽ ഉപഗ്രഹവാർത്താവിനിമയം എന്ന ആശയം അവതരിപ്പിച്ചു. 1962-ൽ പോളിയൊ ബാധിച്ച ഇദ്ദേഹം താൽക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വർഷങ്ങളിൽ വീൽചെയറിൽ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോവലുകളുടെ എണ്ണത്തിൽ സെഞ്ചുറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങൾ ഒരിക്കലും ഭൂമിയുടെ അതിരുകളിൽ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിർത്തികൾക്കപ്പുറമാണന്ന ദർശനം, 1968 ൽ 2001 എ സ്പേസ്സ് ഒഡിസ്സി എന്ന ചലച്ചിത്രത്തിനു നിമിത്തമായി.മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ധാർമ്മികതയെ മതങ്ങൾ ഹൈജാക്ക് ചെയ്യ്ത സംഭവമാണെന്ന നിരീക്ഷണം ഇദ്ദേഹത്തിന്റെ താണ്.
സ്വപ്നങ്ങൾ
[തിരുത്തുക]അദ്ദേഹത്തിന്റെ സ്വപനങ്ങൾ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകൾ. ആറ്റം സംയോജനത്തിലൂടെസംശുദ്ധ ഊർജ്ജം, റോക്കറ്റ് ഉപയോഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികൾ എത്തിക്കാനുള്ള സ്പേസ് എലിവെറ്റർ തുടങ്ങിയവ അതിൽപ്പെടുന്നു.
സ്വപ്ന സാക്ഷാത്കാരം
[തിരുത്തുക]ഭൂസ്ഥിര ഭ്രമണപഥത്തിൽ ആദ്യവാർത്താവിനിമയ ഉപഗ്രഹം എത്തിയത് 1964- ൽ. ഇന്ന് ഇന്ത്യയുടെ ഇൻസാറ്റ് ഉൾപ്പെടെ രജ്യാന്തര വാർത്താവിനിമയവും ടെലിവിഷൻ സംപ്രേഷണവും സാദ്ധ്യമാകുന്ന നൂറുകണക്കിനു വാർത്താ വിനിമയ ഉപഗ്രഹങ്ങൾ ഈ ക്ലാക്ക് ഒർബിറ്റിൽ ഉണ്ട്. സി ക്ലാക്ക് എന്ന ബ്രിടീഷുകാരൻ 1945 ലാണു "വയർലസ്സ് വേൾട്" എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിലൂടെ വാർത്താവിനിമയഉപഗ്രം" ഏന്ന ആശയം ആദ്യമായി എക്സ്ട്രാ ടെറസ്ട്രിയൽ വേൾഡ് എന്ന ലേഖനത്തിലൂടെ പുറത്തു വിട്ടത്. അതിനുശേഷം 12 വർഷം കഴിഞ്ഞാണ് സൊവിയറ്റ്യൂണിയൻ ആദ്യ ബഹിരാകാശഉപഗ്രഹം സ്പുട്നിക്-1 വിക്ഷേപിക്കുന്നത്.
പ്രധാന കൃതികൾ
[തിരുത്തുക]പ്രൊഫൈല്സ് ഒഫ് ഫുചഉർ, 2001- എ സ്പയ്സ് ഒഡീസി , രെണ്ഡസ്വസ് വിത് രാമ, ദ് ഫൗണ്ടയ്ന്സ് ഒഫ് പാരഡയ്സ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "books and writers" Arthur Charles Clarke bio, retrieved 2008-03-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-14. Retrieved 2008-03-21.