ആർട്ടെമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആർട്ടെമിസ് പദ്ധതി
Artemis program (solid contrast with wordmark).svg
Country of originUnited States
Responsible organizationNASA
PurposeCrewed lunar exploration
StatusOngoing
Program history
CostUndisclosed[1]name='Harwood CBS'>Harwood, William (17 ജൂലൈ 2019). "NASA boss pleads for steady moon mission funding". CBS News. ശേഖരിച്ചത് 28 ഓഗസ്റ്റ് 2019. CS1 maint: discouraged parameter (link)</ref>
Program duration2017–present[2]
First flightArtemis 1[1]
First crewed flightArtemis 2
Launch site(s)
Vehicle information
Crew vehicle
Launch vehicle(s)

2024 ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചാന്ദ്ര പദ്ധതിയാണ് ആർട്ടെമിസ്. ഇതുവരെ ആരും സന്ദർശിച്ചിട്ടില്ലാത്ത ചന്ദ്രന്റെ ഭാഗത്തായിരിക്കും ഈ ദൗത്യത്തിലൂടെ നാസ പര്യവേക്ഷണം നടത്തുക. പ്രപഞ്ചത്തിലെ ദുരൂഹതകളിലേക്ക് വെളിച്ചം പകരുകയും മനുഷ്യകുലത്തിന്റെ അതിർത്തികൾ സൗരയൂഥത്തിലേക്ക് കൂടുതൽ വികസിപ്പിക്കുകയും ചെയ്യുകയാണ് ആർട്ടെമിസിന്റെ ലക്ഷ്യം. [1]

പേരിന് പിന്നിൽ[തിരുത്തുക]

ചന്ദ്രനുമായി ബന്ധപ്പെട്ട ഗ്രീക്ക് പുരാണങ്ങളിലെ ദേവതയും അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയുമായ ആർട്ടെമിസിന്റെ പേരിൽ നിന്നാണ് ദൗത്യത്തിനുള്ള പേര് സ്വീകരിച്ചിരിക്കുന്നത്.

ലക്ഷ്യം[തിരുത്തുക]

ചന്ദ്രനിലേക്ക് ആദ്യമായി ഒരു വനിതയെ എത്തിക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. നാസയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ആർട്ടെമിസ് പദ്ധതിയിൽ ആദ്യ വനിതയോടൊപ്പം ചന്ദ്രനിലിറങ്ങുന്ന അടുത്ത പുരുഷനുമുണ്ടാവും. 2024ലാണ് ദൗത്യം പ്രാവർത്തികമാവുക. ആർട്ടെമിസ് പദ്ധതിയിലൂടെ ആദ്യ വനിതയും അടുത്ത പുരുഷനും ചന്ദ്രോപരിതലത്തിൽ നടക്കും. ചൊവ്വയിലേക്കുള്ള നാസാ ദൗത്യത്തിന് വഴികാട്ടുന്നതു കൂടിയായിരിക്കും ആർട്ടെമിസ് ദൗത്യം.

ചന്ദ്രനിലേക്കുള്ള അടുത്ത യാത്ര ഒരു ഉദ്ധിഷ്ട സ്ഥാനം എന്ന നിലയിൽ മാത്രമാവില്ല. ചൊവ്വാ ദൗത്യത്തിൽ നിർണായകമാവുന്ന ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ പരീക്ഷണ സ്ഥലം എന്ന നിലയിൽ കൂടിയായിരിക്കും. ചന്ദ്രോപരിതലത്തിൽ വെള്ളവും മറ്റു പ്രകൃതി സ്രോതസ്സുകളും തേടും. ചന്ദ്രനിൽ നിന്ന് മനുഷ്യന്നെ ചൊവ്വയിലേക്ക് എത്തിച്ച് ഒരു കുതിച്ചു ചാട്ടം നടത്തുകയാണ് നാസ ഇതിലൂടെ ലക്ഷ്യമിടുന്നത്.

അനുബന്ധ പ്രവർത്തനങ്ങൾ[തിരുത്തുക]

ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ പദ്ധതിയിൽ ബഹിരാകാശ പേടകം രൂപകൽപ്പന ചെയ്യുന്നതിന് സഹായിക്കുന്നതിനായി പതിനൊന്ന് കമ്പനികളെ നാസ തിരഞ്ഞെടുത്തിട്ടുണ്ട്. എയ്‌റോജെറ്റ് റോക്കറ്റ്‌ഡൈൻ, ബ്ലൂ ഒറിജിൻ, സ്‌പെയ്‌സ് എക്‌സ്, ബോയിംഗ്, ഡൈനെറ്റിക്‌സ്, ലോക്ക്‌ഹെഡ് മാർട്ടിൻ, മാസ്‌റ്റെൻ സ്‌പെയ്‌സ് സിസ്റ്റംസ്, നോർത്രോപ് ഗ്രമ്മാൻ ഇന്നൊവേഷൻ സിസ്റ്റംസ്, ഓർബിറ്റ് ബിയോണ്ട്, സിയെറ നെവാഡ കോർപ്പറേഷൻ, എസ്.എസ്.എൽ എന്നിവയാണ് നാസയുടെ പട്ടികയിലുള്ള ഈ കമ്പനികൾ.

2020 ഓടെ കമ്പനികൾ ദൗത്യത്തിന് ആവശ്യമായ വിവിധ ഘകടങ്ങളുടെ രൂപകൽപ്പന ആരംഭിക്കും. ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി നാസ ഡീപ് സ്പേസ് ഗേയ്റ്റ്‌വേ എന്ന പേരിൽ ബഹിരാകാശനിലയം സ്ഥാപിക്കും. ചന്ദ്രനിലേക്ക് പോകുന്ന യാത്രികരുടെ ഇടത്താവളമായിരിക്കും ഗേറ്റ്‌വേ. അധികം വൈകാതെ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം ആരംഭിക്കും. പൂർത്തിയായാലുടൻ ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും. ആർട്ടെമിസ് ദൗത്യത്തിന് ആവശ്യമായ മൂന്ന് വ്യത്യസ്ത ഘടകങ്ങൾ രൂപകൽപ്പനയാണ് കമ്പനികളെ ഏൽപ്പിച്ചിരിക്കുന്നത്. ഡീപ് സ്പേസ് ഗേയ്റ്റ്‌വേയിൽ നിന്ന് യാത്രികരെ ചന്ദ്രന്റെ താഴ്ന്ന ഭ്രമണപഥത്തിലേക്കും തിരിച്ചും എത്തിക്കുന്ന ട്രാൻസ്ഫർ എലമെന്റ്, ചന്ദ്രന്റെ ഉപരിതലത്തിലേക്കും തിരിച്ചും എത്തിക്കുന്ന ഡിസന്റ്- അസന്റ് എലമെന്റുകൾ എന്നിവ നിർമ്മിക്കാനാണ് കമ്പനികളെ നിയമിച്ചിട്ടുള്ളത്. ഏകദേശം 45 മില്യൺ ഡോളർ നാസ കമ്പനികൾക്ക് നൽകും. ഇതിന്റെ 20 ശതമാനം വീതം കമ്പനികളും നിക്ഷേപിക്കേണ്ടിവരും. ഇതുവഴി പൊതുപ്പണത്തിന്റെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിടുന്നു.

ഇതും കാണുക[തിരുത്തുക]

ഡീപ് സ്പേസ് ഗേയ്റ്റ്‌വേ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "NASA: Moon to Mars". NASA. ശേഖരിച്ചത് 19 മേയ് 2019.
  2. "NASA Glenn to take lead in Moon/Mars program". Physics Today. 2006. doi:10.1063/pt.5.020155. ISSN 1945-0699.
  3. Gebhardt, Chris (6 ഏപ്രിൽ 2017). "NASA finally sets goals, missions for SLS – eyes multi-step plan to Mars". NASASpaceFlight.com. ശേഖരിച്ചത് 21 ഓഗസ്റ്റ് 2017.
  4. Grush, Loren (18 ജൂലൈ 2019). "NASA's daunting to-do list for sending people back to the Moon". The Verge. ശേഖരിച്ചത് 28 ഓഗസ്റ്റ് 2019. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ആർട്ടെമിസ്&oldid=3474229" എന്ന താളിൽനിന്ന് ശേഖരിച്ചത്