Jump to content

ആർച്ച് ഡീക്കൻ ഉമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ, മല്ലപ്പള്ളി, തൃശൂർ, തിരുവല്ല, ചങ്ങനാശ്ശേരി, എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു മിഷനറിയായിരുന്നു ഉമ്മൻ ആർച്ചു ഡീക്കൻ (24 മാർച്ച് 1830 - 23 ഓഗസ്റ്റ് 1904). സുറിയാനി ക്രിസ്ത്യാനിയായിരുന്ന അദ്ദേഹം കോട്ടയം സി.എം.എസ് കോളേജിൽ പഠിച്ചു. 1856 ൽ സി.എസ്.ഐ മിഷനറിയായി. 1856 ൽ ഡീക്കനായും 1859 ൽ വൈദികനുമായി. മാവേലിക്കര ആർച്ച് ഡീക്കനായും പ്രവർത്തിച്ചു. സ്ഥാനങ്ങൾ വഹിച്ചു.

സാഹിത്യ പ്രവർത്തനത്തിൽ തൽപ്പരനായ അദ്ദേഹം ഏതാനും ബൈബിൾ കൃതികൾ രചിക്കുകയുണ്ടായി. സി.എസ്.ഐ മിഷനറിയായിരുന്ന ആലുമ്മൂട്ടിൽ ഉമ്മൻ മത്തായി അദ്ദേഹത്തിന്റെ മകനാണ്.[1]

കൃതികൾ

[തിരുത്തുക]
  • ഉത്തമസ്ത്രീകളുടെ കഥകൾ
  • ബാലപ്രിയൻ
  • സുകൃതമുള്ള സ്ത്രീ
  • ശലോമോന്റെ സുഭാഷിതങ്ങൾ

അവലംബം

[തിരുത്തുക]
  1. http://calmview.bham.ac.uk/Record.aspx?src=Catalog&id=XCMSACC%2f921
"https://ml.wikipedia.org/w/index.php?title=ആർച്ച്_ഡീക്കൻ_ഉമ്മൻ&oldid=1853852" എന്ന താളിൽനിന്ന് ശേഖരിച്ചത്