ആലപ്പി രംഗനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഒരു മലയാളം ചലച്ചിത്രസംഗീത സംവിധായകൻ ആണ് ആലപ്പി രംഗനാഥ് .

ജീവിതരേഖ[തിരുത്തുക]

1949 മാർച്ച് മാസം 9-ന് ജനിച്ചു. രംഗനാഥ് നൃത്തസംഗീതങ്ങളിലുള്ള അഭ്യാസനത്തിനുശേഷം നാടകങ്ങളിലും, നൃത്തനാടകങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

സിനിമയിൽ[തിരുത്തുക]

1973 ൽ പി.എ. തോമസ്സിന്റെ 'ജീസ്സസ്' എന്ന ചിത്രത്തിനുവേണ്ടി 'ഹോസാന...' എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നൽകിയത്.

ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങി ആറ് ചിത്രങ്ങൾക്ക് സംഗീതം നൽകി. കുറെയധികം കാസറ്റുകൾക്ക് സംഗീതം നിർവ്വഹിച്ചു. അമ്പാടി തന്നിലൊരുണ്ണി എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.[1]

മികച്ച ഗാനങ്ങൾ[തിരുത്തുക]

  • കാട്ടിൽ കൊടും കാട്ടിൽ (ആരാന്റെ മുല്ല കൊച്ചുമുല്ല )
  • ശാലീന സൗന്ദര്യമേ(ആരാന്റെ മുല്ല കൊച്ചുമുല്ല )
  • ഉത്രാടക്കിളിയേ (മടക്കയാത്ര )

അവലംബം[തിരുത്തുക]

  1. http://cinidiary.com/peopleinfo.php?sletter=A&pigsection=Music&picata=10"https://ml.wikipedia.org/w/index.php?title=ആലപ്പി_രംഗനാഥ്&oldid=2654006" എന്ന താളിൽനിന്ന് ശേഖരിച്ചത്