ആറ്റോമിയം

Coordinates: 50°53′41″N 4°20′28″E / 50.89472°N 4.34111°E / 50.89472; 4.34111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Atomium
Map
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംBrussels, Belgium
നിർദ്ദേശാങ്കം50°53′41″N 4°20′28″E / 50.89472°N 4.34111°E / 50.89472; 4.34111
പദ്ധതി അവസാനിച്ച ദിവസം1958
Height
Antenna spire102 metres (335 ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിAndré Waterkeyn

ബ്രസ്സൽസിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് ആറ്റോമിയം. 1958ൽ ബ്രസ്സൽസിൽ നടന്ന എക്സ് പോ 58 നുവേണ്ടിയാണിത് നിർമ്മിച്ചത്. ആന്ദ്രേ വാട്ടർകെയൻ എന്നയാളാണ് ഇതിന്റെ രൂപഘടന നിർമ്മിച്ചത്. ഇതിന് 102 മീറ്റർ ഉയരമുണ്ട്. 9 സ്റ്റീൽ ഗോളങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന നിലയിലാണിതിന്റെ ഘടന. ഈ ഗോളങ്ങളെല്ലാം ചേർന്ന് ഒരു ഇരുമ്പ് ക്രിസ്റ്റലിന്റെ യൂണിറ്റ് സെൽ 165 മടങ്ങ് വലിപ്പപ്പെടുത്തിയ രൂപം ഉണ്ടാക്കുന്നു.

ക്യൂബിന്റെ 12 വക്കുകളെയും മദ്ധ്യത്തിലുള്ള ഗോളത്തെയും വലിയ കുഴലുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ഗോളങ്ങളിൽ കാഴ്ചബംഗ്ലാവുകൾ, റെസ്റ്റോറന്റുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നു. കുഴലുകളിൽ എസ്കലേറ്ററുകളും ലിഫ്റ്റുകളും ഉണ്ട്. ഏറ്റവും മുകളിലെ ഗോളത്തിൽനിന്നും ബ്രസ്സൽസ് നഗരത്തിന്റെ മനോഹരമായ ദൃശ്യം കാണാം. ഓരോഗോളങ്ങൾക്കും 18 മീറ്റർ വ്യാസമുണ്ട്. മുകളിലുള്ള മൂന്ന് ഗോളങ്ങളിൽ 2008 മുതൽ സന്ദർശകർക്ക് പ്രവേശനമില്ല. നേരേ താഴെനിന്നും മുകളിലേക്കുള്ള കുഴലിൽ ഒരു ലിഫ്റ്റ് പ്രവർത്തിക്കുന്നു.

ചരിത്രം[തിരുത്തുക]

എക്സ്പോ 58 ന്റെ ഒരു ആശയം എന്നത് ഈഫൽ ഗോപുരത്തിന്റെ തലതിരിഞ്ഞ ഒരു മാതൃക ഉണ്ടാക്കുക എന്നതായിരുന്നു. എന്നാൽ ഒരു ആറ്റത്തിന്റെ മാതൃകയാണ് കൂടുതൽ നന്നാവുകയെന്ന് വാട്ടർകെയൻ വിചാരിച്ചു. ആറുമാസം നിലനിൽക്കത്തക്കരീതിയിലാണ് ഈ മാതൃക ആദ്യം നിർമ്മാണമാരംഭിച്ചത്. എന്നാൽ ഇത് ആധുനിക കലാവിരുതിന്റെയും ബ്രസ്സൽസ് നഗരത്തിന്റെയും ബെൽജിയം രാജ്യത്തിന്റെയും 1958ലെ ലോക എക്സ് പോയുടെയും പ്രതീകമായി മാറി. ഇപ്പോൾ ഇത് ബ്രസ്സൽസിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

"https://ml.wikipedia.org/w/index.php?title=ആറ്റോമിയം&oldid=2438735" എന്ന താളിൽനിന്ന് ശേഖരിച്ചത്