ആറാം പ്രമാണം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറാം പ്രമാണം
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1967

ആറാം പ്രമാണം, മലയാള സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തു വർക്കി രചിച്ച നോവലാണ്. ഈ നോവൽ 1967 ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കോട്ടയത്തെ ഡി.സി. ബുക്സാണ് ഈ നോവലിന്റെ പ്രസാധകർ.

കഥയുടെ രത്നച്ചുരുക്കം[തിരുത്തുക]

മുട്ടത്തുവർക്കിയുടെ ഈ നോവൽ സാഹിത്യലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യഭിചാരം ചെയ്യരുത് എന്ന ക്രിസ്തമത പ്രമാണമാണ് നോവലിന്റെ കാതൽ. നോവലിലെ നായകനായ ജോസ്, ധനാഢ്യരായ സെബാസ്റ്റ്യൻ സാറിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്.  ഒരു സ്ത്രീവിരുദ്ധനായ അയാൾ ക്രസ്തുമത പ്രമാണങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും പാപങ്ങളിൽനിന്നു മുക്തി നേടി മോക്ഷം നേടുവാൻ സ്ത്രീകളിൽനിന്ന് അകന്നു ജീവിക്കണമെന്നുള്ള തത്ത്വത്തിൽ വിശ്വസിക്കുന്നു. ലില്ലി എന്ന യുവതിയുമായി ജോസിന്റെ വിവാഹം നേരത്തേ തീരുമാനിച്ചു വച്ചിരുന്നതാണെങ്കിലും അയാൾ അതിൽ അത്ര താല്പരനല്ല. മകന്റെ മനസു മാറ്റിയെടുക്കുവാൻ അവർ അയാളെ പട്ടണത്തിലേയ്ക്ക് അയയ്ക്കുന്നു.

പട്ടണത്തിലെത്തിയ ജോസിന് ഒരു സ്വകാര്യ ബാങ്കിൽ ജോലി കിട്ടുന്നു. ബാങ്കിലെ ജോലിക്കാരി കൊച്ചുത്രേസ്യാമ്മ, ബാങ്കുടമയുടെ പുത്രി റൂബി എന്നിവർ ജോസിന്റെ സുഹൃത്തുക്കളാകുന്നു. ദിവസങ്ങൾ കടന്നുപോകവേ മുതലാളിയുടെ മകൾ റൂബി ജോസിൽ അനുരക്തനാകുന്നു. റൂബിയുടെ വീട്ടുകാർ ഈ ബന്ധത്തെ പ്രോത്സാഹിപ്പിച്ചു. ഏതുനിലയ്ക്കും ഇതു നല്ല ഒരു ബന്ധമാണെന്ന് അവർ വിചാരിച്ചു. ഇതിനിടെ നാട്ടിൽനിന്നു ലില്ലിയുടെ കത്തുകളും അവനു ലഭിച്ചുകൊണ്ടിരുന്നു. പ്രലോഭനങ്ങളുടെ കുത്തൊഴുക്കിൽജോസിന്റെ മനസ്സിന് ഇളക്കം തട്ടുവാനാരംഭിച്ചു. ഇതിനിടെ റൂബിയുടെ വീട്ടിൽ താമസിക്കുവാനുള്ള അവസരം അവർ തമ്മിൽ കൂടുതൽ‌ അടുത്തിടപഴകുന്നതിനുള്ള അവസങ്ങളിലേയ്ക്കു നയിച്ചു. പിന്നീട് അയാൾ വേറേ താമസസ്ഥലം കണ്ടെത്തുകയും അവിടെവച്ച്  നർത്തകിയും ഗായികയും കൂടിയായ ഉഷ എന്നൊരു യുവതിയെ പരിചയപ്പെടാനുള്ള അവസരമുണ്ടാകുന്നു. ജോസ് അവളുടെ വലിയ ആരാധകനായി മാറുകയും മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളിലേയ്ക്കു തിരിയുകയും ചെയ്തു. ജോസിനെ ഒരു പരിഷ്കാരിയാക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായി ഉഷ. ആറാം പ്രമാണം ലംഘിക്കാവാനുള്ള അനേകം പ്രലോഭനങ്ങളുണ്ടായി. ഉഷയുടെ വീട്ടുകാർ സദാചാരവിരുദ്ധരാണെന്നു മനസ്സിലായെങ്കിലും അവരുടെ പിടിയിൽനിന്നു വഴുതിമാറുവാൻ അയാൾക്കു സാധിക്കുന്നില്ല. ഇതിനിടെ ലില്ലി അയാളുടെ മനോകുമുരത്തിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷയായിരുന്നു.

വളരെ നാളുകൾക്കു ശേഷം നാട്ടിലെത്തിയപ്പോൾ അയാളുടെ പിതാവ് മരണപ്പെട്ടിരുന്നു. വീണ്ടും നഗരത്തിലെത്തിയ ജോസിനെ ഉഷയും അമ്മയും അവഗണിക്കുകയും നിരാശനായ അയാൾ ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്യുന്നു. അയാൾ ഒരു പ്രത്യേക സാഹചര്യത്തിൽ ലില്ലിയുമായി കണ്ടുമുട്ടുകയും ആപത്തിൽപ്പെട്ടിരിക്കുന്ന അവളെ അവിടെനിന്നു രക്ഷിക്കുകയും ചെയ്യുന്നു. ഒടുവിൽ നല്ലവനായി ജീവിക്കുവാൻ തീരുമാനിച്ച ജോസ് ലില്ലിയെ വിവാഹം കഴിക്കുന്നതാണ് നോവലിന്റെ അവസാന അദ്ധ്യായം. ക്രിസ്തീയ മതമൂല്ല്യങ്ങളും മനുഷ്യമനസ്സിലെ പാപ ചിന്തകളും തമ്മിലുള്ള സംഘർഷം ഈ നോവലിലൂടെ മുട്ടത്തുവർക്കി ഭംഗിയായി വരച്ചുകാട്ടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആറാം_പ്രമാണം_(നോവൽ)&oldid=2583306" എന്ന താളിൽനിന്ന് ശേഖരിച്ചത്