ആര്യാംബിക എസ്‌.വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ആര്യാംബിക എസ്‌.വി
ജനനം1981
പാലാ, കോട്ടയം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽകവയിത്രി, അദ്ധ്യാപിക

2015 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അർഹയായ മലയാള കവയിത്രിയാണ് ആര്യാംബിക എസ്‌.വി .

ജീവിതരേഖ[തിരുത്തുക]

പാലായ്‌ക്കടുത്തുള്ള ഇടനാട്‌ സ്വദേശിയായ ആര്യ കെ.എൻ. വിശ്വനാഥൻനായരുടെയും എം.കെ. സാവിത്രിയമ്മയുടെയും മകളാണ്. ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, കാലടി മുഖ്യകേന്ദ്രത്തിൽ നിന്ന്‌ സംസ്‌കൃതസാഹിത്യത്തിൽ എം.എ., എം.ഫിൽ ഗവേഷക ബിരുദങ്ങൾ നേടി. പൂവരണി ഗവ.യു.പി.സ്കൂൾ അധ്യാപികയാണ്. [1]

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തിൽ കോളേജ് വിഭാഗത്തിൽ മണ്ണാങ്കട്ടയും കരിയിലയും എന്ന കവിതയ്ക്കു സമ്മാനം കിട്ടി. ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന പുസ്തകത്തിനു അയ്യപ്പപ്പണിക്കർ പുരസ്കാരവും വൈലോപ്പിള്ളി പുരസ്ക്കാരവും ലഭിച്ചു.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം[2]
  • വൈലോപ്പിള്ളി പുരസ്ക്കാരം
  • വി.ടി.കുമാരൻ പുരസ്ക്കാരം
  • മാതൃഭൂമി ആഴ്ച്ചപതിപ്പ് കവിതാ സമ്മാനം
  • അയ്യപ്പപ്പണിക്കർ പുരസ്കാരം
  • ശ്രീരേഖ പുരസ്ക്കാരം

അവലംബം[തിരുത്തുക]

  1. "എസ്. ശിവദാസിനും ആര്യാംബികക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". www.madhyamam.com. ശേഖരിച്ചത് 25 ജൂൺ 2015.
  2. "yuvapuraskar-2015" (PDF). sahitya-akademi.gov.in. ശേഖരിച്ചത് 25 ജൂൺ 2015.
"https://ml.wikipedia.org/w/index.php?title=ആര്യാംബിക_എസ്‌.വി&oldid=2522776" എന്ന താളിൽനിന്ന് ശേഖരിച്ചത്