ആര്യാംബിക എസ്.വി.
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ആര്യാംബിക എസ്.വി | |
|---|---|
| ജനനം | 1981 (വയസ്സ് 44–45) |
| തൊഴിൽ(s) | കവയിത്രി, അദ്ധ്യാപിക |
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അർഹയായ മലയാള കവയിത്രിയാണ് ആര്യാംബിക എസ്.വി .
ജീവിതരേഖ
[തിരുത്തുക]പാലായ്‌ക്കടുത്തുള്ള ഇടനാട് സ്വദേശിയായ ആര്യ കെ.എൻ. വിശ്വനാഥൻനായരുടെയും എം.കെ. സാവിത്രിയമ്മയുടെയും മകളാണ്. ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, കാലടി മുഖ്യകേന്ദ്രത്തിൽ നിന്ന് സംസ്‌കൃതസാഹിത്യത്തിൽ എം.എ., എം.ഫിൽ ഗവേഷക ബിരുദങ്ങൾ നേടി. പൂവരണി ഗവ.യു.പി.സ്കൂൾ അധ്യാപികയാണ്. [1]
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തിൽ കോളേജ് വിഭാഗത്തിൽ മണ്ണാങ്കട്ടയും കരിയിലയും എന്ന കവിതയ്ക്കു സമ്മാനം കിട്ടി. ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന പുസ്തകത്തിനു അയ്യപ്പപ്പണിക്കർ പുരസ്കാരവും വൈലോപ്പിള്ളി പുരസ്ക്കാരവും ലഭിച്ചു.
കൃതികൾ
[തിരുത്തുക]- മണ്ണാങ്കട്ടയും കരിയിലയും
- തോന്നിയപോലൊരു പുഴ
- കാട്ടിലോടുന്ന തീവണ്ടി
പുരസ്കാരങ്ങൾ
[തിരുത്തുക]- 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം[2]
- വൈലോപ്പിള്ളി പുരസ്ക്കാരം
- വി.ടി.കുമാരൻ പുരസ്ക്കാരം
- മാതൃഭൂമി ആഴ്ച്ചപതിപ്പ് കവിതാ സമ്മാനം
- അയ്യപ്പപ്പണിക്കർ പുരസ്കാരം
- ശ്രീരേഖ പുരസ്ക്കാരം
അവലംബം
[തിരുത്തുക]- ↑ "എസ്. ശിവദാസിനും ആര്യാംബികക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". www.madhyamam.com. Retrieved 25 ജൂൺ 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "yuvapuraskar-2015" (PDF). sahitya-akademi.gov.in. Retrieved 25 ജൂൺ 2015.
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Pages where birth or death is being automatically determined
- Pages using infobox person with deprecated parameters
- Articles with dead external links from സെപ്റ്റംബർ 2022
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം ലഭിച്ചവർ
- കോട്ടയം ജില്ലയിൽ ജനിച്ചവർ
- 1981-ൽ ജനിച്ചവർ
- മലയാളകവികൾ