ആര്യനാട് കരകൗശല ഗ്രാമം
പാരമ്പര്യത്തിന്റെ കരസ്പർശം കൊണ്ട് ഈട്ടിത്തടിയിൽ ആനകളെ നിർമ്മിക്കുന്ന തച്ചന്മാരുടെ ഗ്രാമമായ ആര്യനാട് പഞ്ചായത്തിലെ ചേരപ്പള്ളിയാണ് 'ആര്യനാട് കരകൗശല ഗ്രാമം' എന്നറിയപ്പെടുന്നത്. ഈട്ടിത്തടിയിൽ ആനകളുടെ ചെറു രൂപങ്ങളാണ് ഇവർ നിർമ്മിക്കുന്നത്. ഈ ആനകൾ നമ്മുടെ കൈവെള്ളയിൽ വയ്ക്കാവുന്ന ചെറുത് മുതൽ ഒരു യഥാർത്ഥ ആനയുടെ പ്രൗഢി വിളിച്ചോതുന്ന ഭീമാകാരമാർ വരെയുണ്ട്. പരമ്പരാഗത കൈത്തൊഴിലിന്റെ പേരിൽ ഈ ചെറുഗ്രാമം ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. മാത്രമല്ല വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ ഇവരുടെ കരവിരുത് നേരിൽ കാണാൻ എത്തുന്നുണ്ട്. [1]
നിർമ്മാണം
[തിരുത്തുക]ഈട്ടി തടിയിൽ ആണ് നിർമ്മാണം. അവിശ്വസനീയമായ മറ്റൊരു വസ്തുത, ഇവയുടെ നിർമ്മാണ വേളയിലെങ്ങും തന്നെ യന്ത്രങ്ങൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല എന്നതാണ്. [2]
പാരമ്പര്യം
[തിരുത്തുക]ഇവിടത്തെ തൊഴിൽപാരമ്പര്യത്തിന് അഞ്ച് ദശകത്തിലേറെ ചരിത്രം പറയാനുണ്ട്. കേരളത്തിന്റെ കലാ സാംസ്‌കാരിക ഭൂപടത്തിൽ ആര്യനാടിന് പ്രത്യേക സ്ഥാനം ഈ ശില്പ ഗ്രാമത്തിലൂടെ കൈവന്നിട്ടുണ്ട്. [3]
അവലംബം
[തിരുത്തുക]- ↑ സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്
- ↑ ജന്മഭൂമി [2] Archived 2019-07-09 at the Wayback Machine. 2019 ജൂലൈ 9 ന് ശേഖരിച്ചത്
- ↑ വിജിത് ഉഴമലയ്ക്കൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് [3] 2019 ജൂലൈ 14 ന് ശേഖരിച്ചത്