ആരുഷി മുദ്‌ഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരുഷി മുദ്ഗൽ
ആരുഷി മുദ്ഗൽ, കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ഒഡീസ്സി നൃത്തമവതരിപ്പിക്കുന്നു, 2011
തൊഴിൽഒഡീസി നൃത്തം
Current groupഗന്ധർവ മഹാദ്യാലയ, ന്യൂഡൽഹി
നൃത്തംഒഡീസി
വെബ്സൈറ്റ്http://arushimudgal.com/


പ്രശസ്തയായ ഒരു ഒഡീസി നർത്തകിയാണ് ആരുഷി മുദ്ഗൽ. തന്റെ പിതൃസഹോദരിയായ മാധവി മുദ്‌ഗൽ തന്നെയായിരുന്നു ആരുഷിയുടെ ഗുരു[1]. പിൽക്കാലത്ത് കേളു ചരൺ മഹാപത്ര അടക്കമുള്ള വിവിധ ഗുരുക്കന്മാരോടൊപ്പവും അഭ്യസിച്ചു. തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവൽ, മുംബൈയിലെ എൻ.സി.പി.എ., ഫ്രാൻസിലെ തീയേറ്റർ ഡി ലാ വിൽ തുടങ്ങി നിരവധി വേദികളിൽ ആരുഷി നൃത്തമവതരിപ്പിച്ചിട്ടുണ്ട്.


2003-ൽ പ്രസിഡന്റിന്റെ ബാൽ ശ്രീ അവാർഡ് നേടി. 2011-ൽ സംഗീത നാടക അക്കാഡമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാർ നേടുകയുണ്ടായി[2].


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരുഷി_മുദ്‌ഗൽ&oldid=3620614" എന്ന താളിൽനിന്ന് ശേഖരിച്ചത്