ആന്റൊനോവ് ഏ.എൻ. 225
ദൃശ്യരൂപം
(ആന്റൊനോവ് 225 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻറൊനോവ് ഏ.എൻ. 225 | |
---|---|
ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം | |
തരം | ചരക്കു വിമാനങ്ങൾ |
നിർമ്മാതാവ് | ആൻറൊനോവ് ഡിസൈൻ ബ്യൂറോ |
രൂപകൽപ്പന | ആൻറൊനോവ് ഡിസൈൻ ബ്യൂറോ |
ആദ്യ പറക്കൽ | 1980 |
പുറത്തിറക്കിയ തീയതി | 1980-കൾ |
പ്രാഥമിക ഉപയോക്താക്കൾ | ആൻറൊനോവ് എയർലൈൻസ് |
ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനമാണ് ആൻറൊനോവ് എ.എൻ. 225.. (ഇംഗ്ലീഷ്: Antonov An-225. റഷ്യൻ: Антонов Ан-225 Мрия, Dream), നാറ്റോ ചെല്ലപ്പേര്: കോസ്സാക്ക് (Cossack') സോവിയറ്റ് യൂണിയനിലെ ആൻറോനോവ് ഡിസൈൻ ബ്യൂറോ 1980 കളിലാണ് ഇത് നിർമ്മിച്ചുതുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ ഉപഗ്രഹവാഹിനിയായ ബുറാൻ ഓർബിറ്ററിനെ വഹിക്കാനുള്ള വിമാനമെന്ന നിലയിൽ ഏ,എൻ, 124 റുസ്ലാൻ എന്ന വിമാനത്തിന്റെ ചുവടുപിടിച്ചാണ് മൃയാ (സ്വപ്നം-ഉക്രായിന് ഭാഷയുൽ) എന്ന് റഷ്യയിൽ അറിയപ്പെടുന്ന ഈ ഭീമാകാരനെ നവീകരിച്ചെടുത്തത്.