Jump to content

ആന്തരിക ധമനീ കോയിലിംഗ് ചികിത്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Post-embolization arteriogram showing coiled aneurysm (indicated by yellow arrows) of the posteriorcerebral artery with a residual aneurysmal sac.

ശരീരത്തിൽ എവിടെയുമുള്ള ധമനീവിക്കത്തിനും രക്തസ്രാവത്തിനുമുള്ള ഒരു ചികിത്സയാണ് ആന്തരിക ധമനീ കോയിലിംഗ് (Endovascular coiling). തലച്ചോറിലെ സെറിബ്രം ഭാഗത്ത് സംഭവിക്കുന്ന ധമനിവീക്കത്തിനും (cerebral aneurysms)രക്തസ്രാവത്തിനുമുള്ള പരിഹാരങ്ങളിലൊന്നാണിത്. മറ്റൊന്ന്, ശസ്ത്രക്രിയ വഴിയുള്ള ക്ലിപ്പിങ്ങ് ആണ്. രകതസ്രാവം നിർത്താനുള്ള സ്റ്റെന്റിങ്ങിനു പകരമുള്ള ചികിത്സയുമാണ്.

സൂചനകൾ[തിരുത്തുക]

സെറിബ്രം ഭാഗത്ത് സംഭവിക്കുന്ന ധമനിവീക്കത്തിനും (cerebral aneurysms)രക്തസ്രാവത്തിനുമുള്ള പരിഹാരങ്ങളിലൊന്നാണ് ആന്തരിക ധമനീ കോയിലിംഗ് (Endovascular coiling). വീർത്ത ധമനി പൊട്ടാതെയും പൊട്ടി രക്തസ്രാവം നടക്കുന്ന ധമനിയെ തുടർന്ന് രക്തസ്രാവം ഉണ്ടാകാതെയും തടയുകയുമാണ് ലക്ഷ്യം. പൊട്ടിയ ധമനിവീക്കത്തിൽ ധമനിയിൽനിന്നും രക്തസ്രാവം തുടങ്ങിയ ഉടനെ തന്നെ ഈ പ്രക്രിയ നടത്തുന്നതാണുത്തമം. അല്ലെങ്കിൽ ആദ്യ ധമനീ പൊട്ടലിനു ശേഷം വരുന്ന കുറച്ചു ആഴ്ചകൾക്കകംതന്നെ വീണ്ടും രക്തസ്രാവം ഉണ്ടാകാൻ ഇടയാകും. വീർത്തിരിക്കുന്ന ധമനിയുടെ കഴുത്തുഭാഗത്തിനു 4 മില്ലീമീറ്ററിനേക്കാൾ കുറഞ്ഞ വ്യാസമുള്ളതും ലൂമിനൽ വ്യാസം 25 മില്ലീമീറ്ററിൽ കുറഞ്ഞതും ആയ വീർത്തഭാഗത്താണ് ഈ ചികിത്സ ചെയ്യാൻ ഉത്തമം. പ്രധാന രക്തക്കുഴലിൽനിന്നും വേർതിരിഞ്ഞ് കാണാൻ കഴിയും വിധമുള്ള ഇത്തരം വീർത്ത ഭാഗത്ത് ആന്തരിക ധമനീ കോയിലിംഗ് ചെയ്യുന്നു. [1]എന്നിരുന്നാലും സാങ്കേതികവിദ്യ വികസിച്ച ഇക്കാലത്ത് മറ്റു പല തരത്തിലുള്ള ധമനിവീക്കത്തേയും ഇങ്ങനെ ചികിത്സിക്കാൻ കഴിയും.

രീതി[തിരുത്തുക]

കോയിലുകൾക്കു ചുറ്റുപാടുമായി രക്തം കട്ടപിടിക്കാൻ ഇടയാക്കി വീക്കമുള്ള ഭാഗത്തെ വീർപ്പിനെ സീൽ ചെയ്ത് രക്തക്കുഴലിന്റെ ദുർബ്ബലമായ പുറംഭിത്തിയെ അധികം മർദ്ദമുണ്ടാകാതെ തടയുക എന്നതാണ് ലക്ഷ്യം.

ചെയ്യുന്ന വിധം[തിരുത്തുക]

Resected middle cerebral artery aneurysm filled with multiple coils.

പൊതുവായി ബോധം കെടുത്തിയശേഷം നാഡീറേഡിയോളജിസ്റ്റ് ആയ വിദഗ്ദ്ധൻ ആന്തരിക ധമനീ കോയിലിംഗ് ചെയ്യുന്നു. ഫ്ലൂറോസ്കോപ്പിക് ഇമേജിങ് സഹായത്താലാണ് ഇതു ചെയ്യുന്നത്. മാർഗ്ഗനിർദ്ദേശകമായി ഒരു കത്തീറ്റർ (കുഴൽ) ഫെമോറൽ ആർട്ടറി വഴി കടത്തി എവിടെയാണ് ആന്തരിക ധമനീ കോയിലിംഗ് ചെയ്യേണ്ട ഇടത്തെത്തിക്കുന്നു. അഞ്ചിയോഗ്രാഫി ചെയ്തശേഷമാണ് വീക്കമുള്ള ഭാഗം കൃത്യമായി കണ്ടെത്തുന്നത്. ഇതിനുശേഷം ഒരു സൂക്ഷ്മമായ കത്തീറ്ററിനെ വീർപ്പുള്ള ഭാഗത്തേയ്ക്കു നയിക്കുന്നു.

ഈ മൈക്രോ കത്തീറ്റർ ഉപയൊഗിച്ച് ഇളക്കി വേർപെടുത്താവുന്ന തരം പ്ലാറ്റിനം കൊണ്ടു നിർമ്മിച്ച കോയിലുകൾ (ചുരുളുകൾ) വീർത്തിരിക്കുന്ന ധമനിഭാഗത്തു കടത്തുന്നു. പലതരം ഇത്തരം കോയിലുകൾ ലഭ്യമാണ്. പ്ലാറ്റിനംകൊണ്ടുള്ള ഗുഗ്ല്യെൽമി ഡിറ്റാച്ചബിൾ കോയിലുകൾ, ബയോപോളിമർ കൊണ്ടു പൊതിഞ്ഞ മാട്രിക്സ് കോയിലുകൾ, ഹൈഡ്രോജെൽ കൊണ്ട് പൊതിഞ്ഞ കോയിലുകൾ എന്നിവ ഇവയിൽ ചിലവയാണ്. ഇത്തരം ചെറു കോയിലുകളിൽ അനുയോജ്യമായതിലേതെങ്കിലും ഈ വീർത്ത ഭാഗം മുഴുവൻ നിറയും വരെ അനെകമെണ്ണം കടത്തിവിടുന്നു. എന്നാൽ വിശാലമായ കഴുത്തുള്ള വീർപാണെങ്കിൽ ഒരു സ്റ്റെന്റ് ഉപയോഗിച്ചേക്കാം.

ഫലം[തിരുത്തുക]

ഇതിന്റെ ഗുണഫലത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ പഠനങ്ങളും അനുകൂലമായാണ് ഫലം കാണിച്ചതെന്നു കാണുന്നു. ഒരു വർഷത്തിനുള്ളിൽ ഇതിന്റെ ഗുണഫലം ശരിയായരീതിയിൽ ലഭിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. [2][3][4]

ചരിത്രം[തിരുത്തുക]

1991ൽ ഗ്വിഡോ ഗുഗ്ലൈൽമി ആണ് ഈ സംബ്രദായം വികസിപ്പിച്ചത്. ഈയടുത്തകാലത്ത് കോയിലിങ് ശസ്ത്രക്രിയയ്ക്ക് പകരമുള്ള ചികിത്സയായി മാറിക്കഴിഞ്ഞിട്ടുണ്ട്. [1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 Currie, S; Mankad, K; Goddard, A (Jan 2011). "Endovascular treatment of intracranial aneurysms: review of current practice". Postgraduate Medical Journal. 87 (1023): 41–50. doi:10.1136/pgmj.2010.105387. PMID 20937736.
  2. J Neurointerv Surg. 2011 Apr 27. [Epub ahead of print]
  3. Campi A, Ramzi N, Molyneux AJ, Summers PE, Kerr RS, Sneade M, Yarnold JA, Rischmiller J, Byrne JV (May 2007). "Retreatment of ruptured cerebral aneurysms in patients randomized by coiling or clipping in the International Subarachnoid Aneurysm Trial (ISAT)". Stroke. 38 (5): 1538–44. doi:10.1161/STROKEAHA.106.466987. PMID 17395870.
  4. Mitchell P, Kerr R, Mendelow AD, Molyneux A. Could late rebleeding overturn the superiority of cranial aneurysm coil embolization over clip ligation seen in ISAT?" Journal of Neurosurgery 108: 437-442, March 2008. But see, J Mocco, L. Nelson Hopkins, "International Subarachnoid Aneurysm Trial analysis", Journal of Neurosurgery, March 2008 / Vol. 108 / No. 3 / Pages 436-436.
  • Adnan I. Qureshi, Alexandros L. Georgiadis, Textbook of Interventional Neurology, Cambridge University Press, 2011, ISBN 0-521-87639-7.