ആനി മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ്
ആനി മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ് | |
---|---|
![]() 1922-ലെ മക്ലീൻസ് മാഗസിനിൽ നിന്നുള്ള ചിത്രം | |
ജനനം | ആനി മക്ഡൊണാൾഡ് 6 ജൂൺ 1887 |
മരണം | 29 ജൂൺ 1975 | (പ്രായം 88)
ദേശീയത | കനേഡിയൻ |
മറ്റ് പേരുകൾ | ആനി ലാങ്‌സ്റ്റാഫ്, എ. മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ്, ആനി മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ് |
വിദ്യാഭ്യാസം | ബാച്ചിലർ ഓഫ് സിവിൽ ലോ |
കലാലയം | മക്ഗിൽ യൂണിവേഴ്സിറ്റി |
തൊഴിൽ(s) | പാരാലീഗൽ, വനിതാ അവകാശ പ്രവർത്തക, വൈമാനിക |
സജീവ കാലം | 1906–1965 |
ആനി മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ് (ജീവിതകാലം: 6 ജൂൺ 1887 - 29 ജൂൺ 1975) ഒരു കനേഡിയൻ നിയമ വിദ്യാർത്ഥിനി, നിയമ പ്രവർത്തക, സ്ത്രീ വോട്ടവകാശവാദി എന്നീ നിലകളിൽ പ്രശസ്തയും ഒരു ആദ്യകാല വനിതാ വൈമാനികയുമായിരുന്നു. 1887-ൽ കാനഡയിലെ ഒണ്ടാറിയോയിൽ ജനിച്ച അവർ പ്രെസ്കോട്ട് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് 1904-ൽ വിവാഹം കഴിക്കുകയും ചെയ്തു. ഭർത്താവ് പെട്ടെന്നുതന്നെ ഉപേക്ഷിച്ചുപോയതോടെ, അവൾ ഒറ്റയ്ക്ക് മകളെ വളർത്തി. 1906-ൽ മോൺട്രിയലിലേക്ക് താമസം മാറിയ അവൾ സാമുവൽ വില്യം ജേക്കബ്സിന്റെ നിയമ കാര്യലയത്തിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യാൻ തുടങ്ങിയതോടെ, നിയമം പഠിക്കാൻ അദ്ദേഹം അവളെ പ്രോത്സാഹിപ്പിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]ആനി മക്ഡൊണാൾഡ് 1887 ജൂൺ 6 ന് ഒണ്ടാറിയോയിലെ ഗ്ലെൻഗാരി ടൗൺഷിപ്പിലെ അലക്സാണ്ട്രിയയിൽ ക്ലാര ആഞ്ചലയുടെയും (മുമ്പ്, മക്ഫൗൾ) ആർക്കിബാൾഡ് ബി. മക്ഡൊണാൾഡിന്റെയും മകളായ ജനിച്ചു. ഒരു അധ്യാപകനായിരുന്ന പിതാവ് പിന്നീട് ഇൻഷുറൻസ് ഏജന്റായി. മാതാപിതാക്കൾ കത്തോലിക്കാ വിശ്വാസികളായിരുന്നു.[1][2]
അവലംബം
[തിരുത്തുക]- ↑ Ontario Births 1887, p. 291.
- ↑ Ontario Marriages 1886, p. 577.