ആനപക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Aepyornithidae കുടുമ്പത്തിൽ പെട്ട പറക്കാൻ സാധ്യമല്ലാത്ത പക്ഷിയാണ് ആനപക്ഷി. ആഫ്രിക്കൻ ദ്വീപ്‌ ആയ മഡഗാസ്കറിൽ ആയിരുന്നു ആനപക്ഷികൾ കാണപ്പെട്ടിരുന്നത്. പതിനേഴാം നൂറ്റാണ്ടിലോ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആനപക്ഷികൾക്ക് വംശനാശം സംഭവിച്ചു. വംശനാശ കാരണം വ്യക്തമല്ലെങ്കിലും മനുഷ്യ ഇടപെടലുകളാണ് വംശ നാശ ഹേതു എന്ന് സംശയിക്കുന്നു. കണ്ടെത്തിയതിൽ സ്പെസിമെനുകളിൽ ഏറ്റവും വലിയത്തിനു പത്തടിയോളം ഉയരം ഉണ്ട്. 400 നും 500 നും ഇടക്ക് കിലോഗ്രാം തൂക്കം ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. ഇവയുടെ മുട്ടകൾ ആണ് ലോകത്തിൽ ഇന്നുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ മുട്ടകൾ. ഏകദേശം 7.5 ലിറ്റർ വെള്ളം ഉൾകൊള്ളാൻ ശേഷിയുണ്ട് മുട്ടകൾക്ക്.

"https://ml.wikipedia.org/w/index.php?title=ആനപക്ഷി&oldid=2686728" എന്ന താളിൽനിന്ന് ശേഖരിച്ചത്