ആദ ജഫ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാകിസ്താനിലെ ഉറുദു കവയിത്രിയാണ് ആദ ജഫ്രി[a] (PP, TI), (22 ആഗസ്റ്റ് 1924 – 12 മാർച്ച് 2015), [1][2] "ഉറുദു കവിതയിലെ പ്രഥമ വനിത" എന്നറിയപ്പെടുന്നു. നിരവധി കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]  പാകിസ്താൻ സർക്കാരിൽ നിന്നും എഴുത്തുകാരുടെ കൂട്ടായ്മകളിൽ നിന്നും വടക്കേ അമേരിക്കയിലെയും സാഹിത്യ സംഘടനകളിൽ നിന്നും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ബദായുനിൽ  22 ആഗസ്റ്റ് 1924,ന് ജനിച്ചു. അസീസ് ജഹനെന്നായിരുന്നു കുട്ടിക്കാലത്തെ പേര്.[b][4][5] മൗലവി ബദറുൽ ഹസനായിരുന്നു പിതാവ്. ആദയുടെ മൂന്നാം വയസിൽ അദ്ദേഹം മരിച്ചു. മാതാവിന്റെ തണലിലാണ് പിന്നീട് വളർന്നത്. [c][6][7] [8] പന്ത്രണ്ടാം വയസിൽ കവിതയെഴുതാനാരംഭിച്ചു. ആദ ബദായുനി എന്ന പേരിലായിരുന്നു രചന.

വിവാഹം[തിരുത്തുക]

ഭാരത സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥനായ നൂറുൽ ഹസൽ ജഫ്രിയുമായി [d]

[e]  29 ജനുവരി 1947 ന് ഇന്ത്യയിലെ ലക്നോവിലായിരുന്നു വിവാഹം.  വിവാഹ ശേഷം ആദ ജഫ്രി എന്ന പേരിലെഴുതാനാരംഭിച്ചു. വിഭജനത്തിനു ശേഷം 1947 ൽ ഭർത്താവുമൊത്ത് കറാച്ചിയിലേക്കു പോയി. സാഹിത്യ തൽപരനും എഴുത്തുകാരനുമായിരുന്ന നൂറുൽ ഹസൻ ഇംഗ്ലീഷ് - ഉറുദു പത്രങ്ങളിൽ സ്ഥിരമായി കോളങ്ങളെഴുതിയിരുന്നു.

ചരമം വരെയും പാകിസ്താനിലെ കറാച്ചിയിലായിരുന്നു സ്ഥിര താമസം. ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിനായി നിരവധി ശ്രമങ്ങൾ നടത്തി .

കുടുംബം[തിരുത്തുക]

മൂന്നു കുട്ടികളാണ് ആദ - നൂറുൽ ദമ്പതികൾക്ക്. സബിഹ, ആസ്മി, അമീർ. രണ്ടു പേർ അമേരിക്കയിലാണ്.[9] മകൻ അമീർ ജഫ്രിയുമൊത്ത് കറാച്ചിയിലായിരുന്നു മരണം വരെയും ആദ താമസിച്ചിരുന്നത്.[10]

മരണം[തിരുത്തുക]

വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തം 12 മാർച്ച് 2015 ന് കറാച്ചി ആശുപത്രിയിൽ വച്ചായിരുന്നു ആദയുടെ മരണം. [11] 90 വയസ്സായിരുന്നു.[12][13][14][15][16]

സാഹിത്യ ജീവിതം[തിരുത്തുക]

ആദ്യ കവയിത്രി[തിരുത്തുക]

' ഉറുദു കവിതയിലെ പ്രഥമ വനിത' യായിട്ടായിരുന്നു ആദയെ പരിഗണിച്ചിരുന്നത്. സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കുന്നതിനും എഴുതുന്നതിനുമെതിരെ പരമ്പരാഗതമായ ഒട്ടനവധി തടസങ്ങൾ നില നിന്ന കാലത്താണ് ആധുനിക കവിതയിൽ ആദ തന്റേതായ ഇടം കണ്ടെത്തിയത് .[f] അമ്മയുടെയും പിന്നീട് ഭർത്താവിന്റെയും പൂർണ പിന്തുണയുണ്ടായുന്ന ആദ, അക്തർ ശീരാനി, ജാഫർ അലി ഖാൻ അസർ ലഖ്നാവി തുടങ്ങിയ മഹാരഥന്മാരായ ഉറുദു കവികളുടെ ശിഷ്യയുമായിരുന്നു. [17]

ശൈലി[തിരുത്തുക]

ലിംഗ വവേചനമില്ലാത്ത രചനാ ശൈലിയായിരുന്നു ആദ സ്വീകരിച്ചിരുന്നത്. ,[18] ആദയുടെ കവിത ഫെമിനിസ്റ്റ് ആശയങ്ങളാലും സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിനും മനുഷ്യത്വമില്ലായ്മയ്ക്കും സ്ത്രീയെ ലൈംഗിക വസ്തുവായ് കാണന്നതിനെതിരായുമുള്ള ഉള്ളടക്കത്താൽ സമ്പന്നമായിരുന്നു.

നിരവധി ഗസലുകളാലും ഹൈക്കു കവിതകളാലും സമ്പന്നമാണ് ആദയുടെ കവിതാ ലോകം. [19] ഗസൽ രചനക്ക് ആദ എന്ന തൂലികാ നാമം സ്വീകരിച്ചിരുന്നു.

കൃതികൾ[തിരുത്തുക]

1945 ൽ ആദ്യ ഗസൽ പ്രസിദ്ധീകരിച്ചു. 1950 ൽ ആദ്യ കാവ്യ സമാഹാരം പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

1955 ൽ ഡെൽഹിയിലെ ഹംദർദ് ഫൗണ്ടേഷൻ, നൂറ്റാണ്ടിലെ പ്രധാന കവയിത്രികളിലൊരാളായി ആദയെ തെരഞ്ഞെടുത്തു. 1967 ൽ പാകിസ്താൻ ലിറ്റററി ഗിൽഡിന്റെ ആദംജി സാഹിത്യ പുരസ്കാരം വേദനയുടെ നഗരം എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു, S̲h̲ahr-i Dard.[g][20] 1981 ൽ അവരുടെ സാഹിത്യ സംഭാവനകളെ മുൻ നിറുത്തി പാകിസ്താൻ സാഹിത്യ അക്കാദമി സർക്കാർ മെഡൽ ഓഫ് എക്സലൻസ് നൽകി. 1997 ൽ മുഹമ്മദ് അലി ജിന്ന ക്വയ്ദെ ആസാം പുരസ്കാരം ലഭിച്ചു.


അവലംബം[തിരുത്തുക]

  1. Natarajan, Nalini (1996). Handbook of Twentieth-century Literatures of India. Greenwood Publishing Group. പുറം. 352. ISBN 9780313287787.
  2. Mahmood, Khwaja Tariq (2008). Selected Poetry of Women Writers (4 languages) (ഭാഷ: ഉറുദു). Star Publications. പുറം. 6. ISBN 9788176503105.
  3. Mittra, Sangh (2004). Encyclopaedia of Women in South Asia: Pakistan. Gyan Publishing House. പുറം. 69. ISBN 9788178351872.
  4. "Biography of Ada Jafarey". PoemHunter.com. ശേഖരിച്ചത് 29 November 2013.
  5. A. Khan, Rohail. "Ada Jafarey: The first lady of Urdu poetry". Saudi Gazette. മൂലതാളിൽ നിന്നും 2013-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 November 2013.
  6. "اردو زبان کی عہدساز شاعرہ ادا جعفری انتقال کرگئیں‬". Dawn News (ഭാഷ: ഉറുദു). ശേഖരിച്ചത് 14 March 2015.
  7. "اردو ادب کی پہلی مقبول شا عرہ ادا جعفری انتقال کر گئیں‬". Roznama Dunya (ഭാഷ: ഉറുദു). ശേഖരിച്ചത് 14 March 2015.
  8. Āʾīnah-yi Urdū (lāzmī). 40, Urdu Bazaar, Lahore: Khalid Book Depot. 2009. പുറം. 358.{{cite book}}: CS1 maint: location (link)
  9. Jafarey, Ada. "Family". Personal website. Dr. Aamir Jafarey. ശേഖരിച്ചത് 2 December 2013.
  10. "Ada Jafarey (ادا جعفری) passed away". Reviewit (ഭാഷ: ഉറുദു). ശേഖരിച്ചത് 14 March 2015.
  11. "Poetess Ada Jafri passes away". ARY News. ശേഖരിച്ചത് 13 March 2015.
  12. "Poet Ada Jafri is no more". Dawn. ശേഖരിച്ചത് 13 March 2015.
  13. "Poetess Ada Jafri passes away". Pakistan Today. ശേഖരിച്ചത് 13 March 2015.
  14. "Death of the first lady". The News. മൂലതാളിൽ നിന്നും 2015-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 March 2015.
  15. "Poetess Ada Jafarey passes away". The Nation. ശേഖരിച്ചത് 14 March 2015.
  16. "کراچی ،اردو کی پہلی شاعرہ ادا جعفری انتقال کرگئیں،نمازجنازہ آج ہو گی‬". Daily Pakistan (ഭാഷ: ഉറുദു). ശേഖരിച്ചത് 14 March 2015.
  17. Qureshi, Junaid. "!بڑے تاباں، بڑے روشن ستارے ٹوٹ جاتے ہیں‬". Express News (ഭാഷ: ഉറുദു). ശേഖരിച്ചത് 13 March 2015. منکسرالمزاج، شائستہ اور درویش صفت
  18. George, K. M. Modern Indian Literature, an Anthology: Plays and prose. Sahitya Akademi. പുറം. 440. ISBN 9788172013240.
  19. Samiuddin, Abida (2007). Encyclopaedic Dictionary of Urdu Literature. Global Vision Publishing House. പുറം. 223. ISBN 9788182201910.
  20. "اردو کی پہلی مقبول شاعرہ ادا جعفری علالت کے بعد انتقال کر گئیں‬". Urdu Times (ഭാഷ: ഉറുദു). മൂലതാളിൽ നിന്നും 2015-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 March 2015.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ആദ_ജഫ്രി&oldid=3795180" എന്ന താളിൽനിന്ന് ശേഖരിച്ചത്