ആദിപാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Michelangelo's painting

ഒരു ക്രിസ്ത്യൻ സങ്കൽപമാണ് ആദിപാപം. ജനനം മുതൽ ഓരോ വ്യക്തിക്കും ബാധകമാകുന്ന പാപമാണിത്. ആദം ചെയ്ത പാപകർമത്തിന്റെ ഫലമാണ് എല്ലാ മനുഷ്യരിലും എത്തിച്ചേരുന്നതെന്ന് ക്രിസ്തുമതം സിദ്ധാന്തിക്കുന്നു. ഇതനുസരിച്ച് ഭൂമിയിൽ മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ക്ലേശങ്ങൾക്കും മരണത്തിനും കാരണം ആദിപാപമാണ്. ഈ വിശ്വാസത്തിന് ആധാരം ബൈബിൾ പഴയനിയമത്തിൽ പ്രതിപാദിക്കുന്ന ഒരു കഥയാണ്. എന്നാൽ എല്ലാ മനുഷ്യരിലും എത്തിച്ചേരുന്ന പാപബാധയെക്കുറിച്ചും മരണത്തെക്കുറിച്ചും പഴയനിയമത്തിൽ പറഞ്ഞിട്ടില്ല. വിശുദ്ധ പോളിന്റെ വിവരണത്തിലാണ് ആദിപാപത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=ആദിപാപം&oldid=1698941" എന്ന താളിൽനിന്നു ശേഖരിച്ചത്