Jump to content

ആദിതി പോഹങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദിതി പോഹങ്കർ
ആദിതി പോഹങ്കർ 2015ൽ
ജനനം31 December 1994 (1994-12-31) (29 വയസ്സ്)
സജീവ കാലം2010–ഇതുവരെ

ആദിതി പോഹങ്കർ (ജനനം, 31 ഡിസംബർ 1994)[1] ഹിന്ദി, മറാത്തി, തമിഴ് ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ്. ലവ് സെക്സ് ഔർ ധോഖാ (2010) എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശേഷം, റിതേഷ് ദേശ്മുഖിനൊപ്പം ലൈ ഭാരി (2014) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അവർ മുന്നേറ്റം നടത്തി.[2][3] 2020 -ലെ വെബ് സീരീസുകളായ ഷി, ആശ്രം എന്നിവയിലെ വേഷങ്ങളിലൂടെ അവർക്ക് രാജ്യമെമ്പാടും പ്രശസ്തി നേടി.[4]

ആദ്യകാലം[തിരുത്തുക]

സുധീർ, ശോഭ പോഹങ്കർ എന്നിവരുടെ മകളായി ആദിതി പോഹങ്കർ ജനിച്ചു. പിതാവ് മുൻ മാരത്തൺ റണ്ണറും മാതാവ് മുൻ ദേശീയ ഹോക്കി കളിക്കാരിയായിരുന്നു. മുത്തശ്ശി സുശീല “തായ്” പോഹങ്കർ കിരാന ഘരാനയുടെ ഒരു ക്ലാസിക്കൽ ഗായികയും ക്ലാസിക്കൽ ഗായകൻ അജയ് പോഹങ്കർ അവരുടെ അമ്മാവനുമായിരുന്നു. അഭിജിത് പോഹങ്കർ അവരുടെ കസിൻ ആണ്.[5] സ്കൂൾ വിദ്യാഭ്യാസകാലത്ത് അത്ലറ്റിക്സ് കായികരംഗത്ത് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ അവർ മെഡലുകൾ നേടിയിട്ടുണ്ട്.[6]

അവലംബം[തിരുത്തുക]

  1. Patil, Rohan (2 September 2020). "'Aashram' actor Aditi Pohankar's family, career, net worth and other details". Republic World. Retrieved 2021-03-22.
  2. "Lai Bhaari star Aaditi to make Bollywood Khans her mentors : Bollywood Helpline". Archived from the original on 2022-11-08. Retrieved 2021-09-14.
  3. Singh, Suhani (February 27, 2021). "The OTT Generation". India Today. Retrieved 2021-03-22.
  4. "Aaditi Pohankar: I want people to remember my roles". Hindustan Times. 2021-01-30. Retrieved 2021-03-22.
  5. Patil, Rohan (2 September 2020). "'Aashram' actor Aditi Pohankar's family, career, net worth and other details". Republic World. Retrieved 2021-03-22.
  6. Ramnath, Nandini (Mar 25, 2020). "'I have arrived': How web series 'She' has given Aaditi Pohankar the role of a lifetime". Scroll.in. Retrieved 2021-03-22.
"https://ml.wikipedia.org/w/index.php?title=ആദിതി_പോഹങ്കർ&oldid=4009423" എന്ന താളിൽനിന്ന് ശേഖരിച്ചത്