ആങ്ങള
ദൃശ്യരൂപം
പെൺപ്രജയുടെ ഉടപ്പിറന്നവനാണ് ആങ്ങള. സഹോദരൻ, ഉടപ്പിറന്നവൻ എന്നൊക്കെ അർത്ഥം പറയാമെങ്കിലും പൂർണ്ണമാവുകയില്ല. ആൺകുട്ടിയുടെ സഹോദരനെ ആങ്ങള എന്നു വിശേഷിപ്പിക്കാറില്ല. വ്യക്തിബന്ധങ്ങളെ വൈകാരികസൂക്ഷ്മതയോടെ നിർവചിക്കുന്നത് മലയാളഭാഷയുടെ പ്രത്യേകതയാണ്. വടക്കൻപാട്ടുകളിലും സാഹിത്യത്തിലും ആങ്ങള എന്ന വാക്ക് സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നതുകാണാം.