ആംഗ്യഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈകൾ കൊണ്ടും മറ്റു ശരീരഭാഗങ്ങൾ കൊണ്ടും ആംഗ്യം കാണിച്ച് ആശയ വിനിമയം നടത്തുന്ന രീതിക്കായി അവലംബിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ (Gestures). ബധിരർക്കും ഊമകൾക്കും ഉള്ള മുഖ്യ ആശയവിനിമയോപാധിയാണ് ഇത്. കാര്യങ്ങൾ പെട്ടെന്ന് സംവേദനം ചെയ്യാൻ ചിലപ്പോഴെങ്കിലും മറ്റുള്ളവർ ആംഗ്യഭാഷ ഉപയോഗിക്കാറുണ്ട്. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലും ശബ്ദം രൂക്ഷമായ സാഹചര്യത്തിലും ആംഗ്യഭാഷ തന്നെ അവലംബമായി വരും. വിവരം കൈമാറേണ്ട ആൾ വിദൂരതയിലോ ഗ്ലാസിനപ്പുറത്തോ ആവുമ്പോവും ആഗ്യഭാഷ കൂടുതൽ സംവേദന ക്ഷമമാകുന്നു. സംസാരഭാഷ അറിയാത്തവരോടും സംവദിക്കാനാവുന്ന ഏകയും ആംഗ്യഭാഷ തന്നെ.

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആംഗ്യഭാഷ&oldid=1699229" എന്ന താളിൽനിന്ന് ശേഖരിച്ചത്