അൾട്രാ എച്ച്ഡി ബ്ലൂ-റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അൾട്രാ എച്ച്ഡി ബ്ലൂ-റേ
Ultra HD Blu-ray (logo).svg
Media typeHigh-density optical disc
EncodingH.265/MPEG-H Part 2 (HEVC)
Capacity50 GB (dual-layer,[1] 82 Mbit/s)
66 GB (dual-layer,[1] 108 Mbit/s)
100 GB (triple-layer,[1] 128 Mbit/s)
Read mechanismDiode laser
Developed byBlu-ray Disc Association
Dimensions120 മി.മീ (4.7 ഇഞ്ച്) diameter
UsageUltra-high-definition video

ബ്ലൂ-റേ ഡിസ്കിന് പിൻഗാമിയായി അവതരിപ്പിക്കുന്ന ഒരു ഡിജിറ്റൽ ഒപ്റ്റിക്കൽ ഡിസ്ക് ഡാറ്റ സ്റ്റോറേജ് ഫോർമാറ്റാണ് അൾട്രാ എച്ച്ഡി ബ്ലൂ-റേ.[2] നിലവിലുള്ള ബ്ലൂ-റേ പ്ലേയറുകൾക്ക് അനുയോജ്യമല്ല അൾട്രാ എച്ച്ഡി ബ്ലൂറേ ഡിസ്കുകൾ.[1] അൾട്രാ എച്ച്ഡി ബ്ലൂ-റേ 4K അൾട്രാ എച്ച്ഡി (3840 × 2160 റെസല്യൂഷൻ) വീഡിയോ സെക്കൻഡിൽ 60 ഫ്രെയിമുകൾ എന്ന നിരക്കിൽ ഹൈ എഫിഷ്യൻസി വീഡിയോ കോഡിംഗ് (HEVC) ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നു. [2] ഹൈ ഡൈനാമിക് റേഞ്ച് (HDR) എന്ന സവിശേഷത ഉള്ളതിനാൽ പരമ്പരാഗത ബ്ലൂ-റേ വീഡിയോ പിന്തുണയ്ക്കുന്നതിനേക്കാൾ കൂടിയ കളർ ഗാമറ്റ് അൾട്രാ എച്ച്ഡി ബ്ലൂറേ ഡിസ്കിനുണ്ട്

82 മെഗാബിറ്റ്സ് / സെക്കന്റ് വേഗത്തിൽ 50 ജി.ബി., 108 മെഗാബിറ്റ്സ് / സെക്കന്റ് വേഗത്തിൽ 66 ജി.ബി, 128 മെഗാബിറ്റ്സ് / സെക്കന്റ് വേഗത്തിൽ 100 ജിബി എന്നിങ്ങനെ മൂന്നു ശേഷിയുള്ള ഡിസ്കുകൾ ലഭ്യമാണ്. അൾട്രാ എച്ച്ഡി ബ്ലൂ-റേ ടെക്നോളജി 2015 ൽ ലൈസൻസ് ചെയ്തു. അൾട്ര എച്ച്ഡി ബ്ലൂ റേ AACS 2 എന്ന പുതിയ ഒരു എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.

ബ്ലൂറേ ഡിസ്ക് അസോസിയേഷൻ 2015 മേയ് 12 ന് സ്പെസിഫിക്കേഷനുകളും അൾട്രാ എച്ച്ഡി ബ്ലൂ-റേ യുടെ ഔദ്യോഗിക ലോഗോയും പുറത്തിറക്കി. [3] പരമ്പരാഗത ഡിവിഡി, ബ്ലൂറേ ഡിസ്ക് എന്നിവയിൽ നിന്നും വ്യത്യസ്തമായി, പുതിയ 4K ഫോർമാറ്റിൽ പ്രദേശിക കോഡിംഗ് ഇല്ല. [4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "White Paper: Blu-ray Disc™ Format" (PDF). www.blu-raydisc.com (4th പതിപ്പ്.). 2015. ശേഖരിച്ചത് 2016-12-28.
  2. 2.0 2.1 "4K Blu-ray discs arriving in 2015 to fight streaming media". CNET. September 5, 2014. ശേഖരിച്ചത് October 18, 2014.
  3. "Blu-ray Disc Association Completes Ultra HD Blu-ray™ Specification and Releases New Logo - Business Wire". BusinessWire.com. May 12, 2015. ശേഖരിച്ചത് October 28, 2015.
  4. Michael S. Palmer (2015-10-07). "Everything We Know About Ultra HD Blu-ray". High-Def Digest. ശേഖരിച്ചത് 2016-12-26.
"https://ml.wikipedia.org/w/index.php?title=അൾട്രാ_എച്ച്ഡി_ബ്ലൂ-റേ&oldid=2660857" എന്ന താളിൽനിന്ന് ശേഖരിച്ചത്