അൽ മുഅ്മുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Al-Ma'mun
المأمون
Gold dinar of al-Ma'mun
7th Caliph of the Abbasid Caliphate
ഭരണകാലം 27 September 813 – 7 August 833
മുൻഗാമി al-Amin
പിൻഗാമി al-Mu'tasim
Consort Umm Isa bint Musa al-Hadi
Buran bint al-Hasan ibn Sahl
Arib bint Ja'far bin Yahya
Mu'nisah bint al-Rumaiyyah
മക്കൾ
  • Muhammad
  • Ubaid Allah
  • Al-Abbas
  • Umm al-Fadl
  • Umm Habib
പേര്
Abū Jaʿfar Abdullāh al-Maʾmūn ibn Harūn
Dynasty Abbasid
പിതാവ് Harun al-Rashid
മാതാവ് Marajil
മതം Islam

അബു അൽ-അബ്ബാസ് അൽ-മാമുൻ ഇബിൻ ഹാറുൺ അൽ-റഷീദ് (ജീവിതകാലം സെപ്റ്റംബർ 786 – 9 ആഗസ്റ്റ് 833) ഏഴാമത്തെ അബ്ബാസിദ് കലീഫയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം 813 മുതൽ അദ്ദേഹത്തിന്റെ മരണകാലമായ 833 വരെയായിരുന്നു. ഒരു ആഭ്യന്തരയുദ്ധത്തിനുശേഷം തന്റെ സഹോദരനിൽനിന്ന് ഭരണസാരഥ്യം ഏറ്റെടുത്ത അദ്ദേഹം, മുഅ്തസിലിസം (ബസ്റ, ബാഗ്ദാദ് എന്നീ നഗരങ്ങളിൽ 8 മുതൽ 10 വരെ നൂറ്റാണ്ടുകളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ഇസ്ലാമിക യുക്തിവാദ തത്ത്വശാസ്ത്രം) വിവാദത്തിൽ തന്റെ പങ്ക് വഹിക്കുകയും ബൈസന്റൈൻ സാമ്രാജ്യവുമായി വൻതോതിലുള്ള യുദ്ധത്തിന്റെ പുനരാരംഭം കുറിക്കുകയും ചെയ്തു.

ജനനവും വിദ്യാഭ്യാസവും[തിരുത്തുക]

ഭാവിയിൽ മുഅ്മുൻ ആയി മാറിയ അബ്ദുള്ള 786 CE സെപ്റ്റംബർ 13 നോ 14 നോ നിശാസമയത്ത് ഹറൂൺ അൽ-റഷീദിന്റേയും ബദ്ഘീസ് പ്രവിശ്യയിൽനിന്നുള്ള അദ്ദേഹത്തിന്റെ വെപ്പാട്ടിയായിരുന്ന മരാജിലിന്റേയും പുത്രനായി ബാഗ്ദാദിൽ ജനിച്ചു. "മൂന്ന് ഖലീഫകളുടെ രാത്രി" എന്നു പിൽക്കാലത്ത് അറിയപ്പെട്ട അതേ നിശയിൽ അദ്ദേഹത്തിന്റെ പിതൃസഹോദരനായിരുന്ന അല്-ഹാദി മരണമടയുകയും മഅ്മുന്റെ പിതാവ് ഹറൂൺ അൽ-റഷീദ് അബ്ബാസിദ് ഖലീഫയായി സ്ഥാനാരോഹണം നടത്തുകയും ചെയ്തു.[1] മഅ്മിൻ ജനിച്ചയുടനെ മാതാവ് മരാജിൽ മരണമഞ്ഞിരുന്നതിനാൽ ഹറൂൺ അൽ-റഷീദിന്റെ പത്നി സുബൈദ മഅ്മിനെ വളർത്തുവാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്തു. അബ്ബാസിദ് വംശപരമ്പരയിലെ ഉന്നത ശ്രേണിയിലുള്ളവളും കലീഫാ അൽ-മൻസൂറിന്റെ (754 – 775) പൗത്രിയുമായിരുന്നു സുബൈദ.

അവലംബം[തിരുത്തുക]

  1. Rekaya 1991, പുറം. 331.
"https://ml.wikipedia.org/w/index.php?title=അൽ_മുഅ്മുൻ&oldid=3101855" എന്ന താളിൽനിന്ന് ശേഖരിച്ചത്