അൽ നുഅ്മാൻ ഇബ്‌നു മുഖ്‌രിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസൈന ഗോത്രത്തിന്റെ നേതാവും സ്വഹാബിയുമായിരുന്നു അൽ നുഅ്മാൻ ഇബ്‌നു മുഖ്‌രിൻ. മദീനയിൽ നിന്ന് മക്കയിലേക്ക് പോകുന്ന വഴിയിൽ മദീനയിൽ നിന്ന് അല്പം അകന്നാണ് മുസൈന ഗോത്രം വസിച്ചിരുന്നത്. നുഅ്മാനും കുടുംബവും ഖലീഫ അബൂബകറിന്റെ കാലത്ത് നടന്ന രിദ്ദ യുദ്ധങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഖാലിദ് ഇബ്‌നു വലീദ്, സഅദ് ബിൻ അബീ വഖാസ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധങ്ങളിൽ പങ്കെടുത്തുവന്ന നുഅ്മാനെ, കസ്കർ യുദ്ധശേഷം അവിടത്തെ ഗവർണ്ണറാക്കി. എന്നാൽ സൈനികസേവനം നടത്താൻ അവസരം വേണമെന്നാവശ്യപ്പെട്ട് ഖലീഫ ഉമറിന് കത്തെഴുതിയതോടെ നഹാവന്ദ് യുദ്ധത്തിലെ കമാൻഡറായി നിയമിക്കപ്പെട്ടു. നഹാവന്ദ് യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ (641) നുഅ്മാൻ കൊല്ലപ്പെടുകയായിരുന്നു.

See also[തിരുത്തുക]

Notes[തിരുത്തുക]