അൽവഫാ ബി അസ്മാഉ നിസാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമിക പണ്ഡിതൻ ശൈഖ് മുഹമ്മദ് അക്രം നദ് വി രചിച്ച, പതിനായിരം വനിതാ ഹദീസ് പണ്ഡിതകളുടെ ജീവിതത്തെ കുറിച്ചുള്ള വിവരണങ്ങൾ ഉള്ളടങ്ങിയ 43 വാള്യങ്ങളുള്ള മഹത്തായ ഒരു ജീവചരിത്രമാണ് അൽവഫാ ബി അസ്മാഉ നിസാ. ജിദ്ദയിലെ ദാറുൽ മിൻഹാജ് ആണ് ഈ അമൂല്യരചനയുടെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്. ഹദീസ് നിവേദകർ, അധ്യാപികമാർ, നിയമജ്ഞർ, ഭാര്യമാർ, മാതാക്കൾ, പെൺമക്കൾ എന്നീ നിലകളിൽ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും ധാർമികവും ബൗദ്ധികവുമായ വളർച്ചാവികാസത്തിന് ഈ വനിതകൾ നൽകിയ സംഭാവനകൾ വാക്കുകൾ കൊണ്ട് നിർവചനാതീതമാണ്.

ജീവചരിത്ര നിഘണ്ടുകൾ, ക്ലാസിക്കൽ ഗ്രന്ഥങ്ങൾ, മദ്രസാ പാഠപുസ്തകങ്ങൾ, കത്തിടപാടുകൾ എന്നിവയിലൂടെ ശൈഖ് മുഹമ്മദ് അക്രം നദ് വി രണ്ട് നടത്തിയ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിശ്രമമില്ലാത്ത യാത്രയുടെ ഫലമാണ് “അൽവഫാഉ ബി അസ്മാഇ നിസാ” എന്ന് നാമകരണം ചെയ്ത 43 വാള്യങ്ങളുള്ള ഈ പുസ്തകം

"https://ml.wikipedia.org/w/index.php?title=അൽവഫാ_ബി_അസ്മാഉ_നിസാ&oldid=3558200" എന്ന താളിൽനിന്ന് ശേഖരിച്ചത്