അൽഫോൻസ് കണ്ണന്താനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽഫോൻസ് കണ്ണന്താനം

ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം

നിലവിൽ
പദവിയിൽ 
2006- 2011
ജനനം 1953 ഓഗസ്റ്റ് 8(1953-08-08)
കോട്ടയം, കേരളം, ഇന്ത്യ
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
ജീവിത പങ്കാളി(കൾ) ശ്രീ.ഷീല
കുട്ടി(കൾ) ആകാശ്&ആദർശ്

കെ. ജെ. അൽഫോൻസ് കണ്ണന്താനം 1953-ൽ ജനിച്ചു. 1979-ൽ ഐ.എ.എസ് കിട്ടി. 'ദേവികുളം സബ്കളക്ടർ,'മിൽമ' മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജീവിതരേഖ[തിരുത്തുക]

വൈദ്യുതി എത്തിയിട്ടില്ലാത്ത കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 ജനിച്ചു. മലയാളം മീഡിയം സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അദ്ദേഹത്തിൻറെ ജീവിതത്തിൽ ആദ്യ അത്ഭുതം സംഭവിച്ചത് പത്താം തരത്തിൽ പഠിക്കുമ്പോഴായിരുന്നു. കേവലം 42% മാർക്ക് കിട്ടിയാണ്‌ പത്താം തരം വിജയിച്ചത്!. ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.

കുടുംബ ജീവിതം[തിരുത്തുക]

ദേവികുളം സബ്കളക്ടർ ആയിരിക്കുമ്പോഴായിരുന്നു അൽഫോണ്സിൻറെ വിവാഹം. ഭാര്യ ഷീല,അദ്ദേഹത്തിന്‌ രണ്ട് മക്കൾ ആകാശും,ആദർശും.

ഒറ്റനോട്ടത്തിൽ[തിരുത്തുക]

 • 1953 ഓഗസ്റ്റ് 8- ന്‌ കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ അൽഫോന്സ് ജനിച്ചു.
 • 1968-ൽ 42% മാർക്കോടെ പത്താം തരം വിജയിച്ചു.
 • 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
 • 1979-81- ഐ.എ.എസ് അക്കാദമിയിൽ പരിശീലനം.
 • 1981-1983- ദേവികുളം സബ്കളക്ടർ.
 • 1983-1985- വിദ്യാഭ്യാസ സെക്രട്ടറി.
 • 1985-88- മിൽമ എന്നു പരക്കെ അറിയപ്പെടുന്ന കേരളാ മിൽക്ക് ഫെഡറേഷൻറെ മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ്.
 • 1988-1991- കോട്ടയം ജില്ലാ കളക്ടർ.
 • 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി.
 • 1992-2000- ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി ചെയർമാൻ.
 • 2001- ഗതാഗതം.
 • 2001- എൻട്രന്സ് എക്സാം ചെയർമാൻ.
 • 2001-2005- ലാന്ഡ് യൂസ് കമ്മീഷണർ.
 • 2005-06- ലാന്ഡ് റവന്യൂ കമ്മീഷണർ.
 • 2006 – രാക്ഷ്ട്രീയത്തിലേക്ക്-കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 • 2011 മാർച്ച് - ബി.ജെ.പി.യിൽ ചേർന്നു.

ഇന്ത്യ മാറ്റത്തിന്റെ മുഴക്കം[തിരുത്തുക]

ശ്രീ.അൽഫോൻസ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ്‌ ഇന്ത്യ മാറ്റത്തിൻറെ മുഴക്കം (16th September 1996) ഡി.സി. ബുക്സാണിത് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 1996-ലാണ്‌ ആദ്യ പതിപ്പ് പുറത്തിറക്കിയത്. 1995-ൽ ഈ പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. ബാബരി മസ്ജിദ്‌ പൊളിച്ചതിന്‌ കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന്‌ സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2006-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തിൽ കയറി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എൽ.എ ആയി.

പുസ്തകത്തെക്കുറിച്ച്[തിരുത്തുക]

സാധാരണ ബ്യൂറോക്രാറ്റുകളിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹം താൻ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരിൽ നിന്ന് തികഞ്ഞ വ്യത്യസ്തത പുലർത്തി. എങ്ങനെയാണ്‌ അത് സാധിച്ചതെന്ന് ഈ പുസ്തകത്തിൽ സരളമായി വിവരിക്കുന്നു. ഈ ആർജ്ജവമാണ്‌ അദ്ദേഹത്തിൻറെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ഭാരതീയരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുക എന്നതാണ്‌ ഈ ഗ്രന്ഥത്തിൻറെ ഉദ്ദേശ്യം. ഭ്രാന്തമായ സ്വപ്നങ്ങൾ കാണുകമാത്രമല്ല,അവയെ സാർത്ഥകമാക്കാൻ യത്നിക്കുകകൂടി വേണമെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. പുസ്തകം നല്ല വിൽപന നേടി. അതിൻറെ പന്ത്രണ്ടാമത് എഡിഷൻ നവംബർ -2008-ൽ പുറത്തിറങ്ങുകയുമുണ്ടായി.

വിവർത്തനം : എം.പി. സദാശിവൻ

പ്രസാധകർ  : ഡി.സി. ബുക്സ്

ഐ എസ്‌ ബി എൻ  : 81-7130-614-4

താളുകൾ  : 300

വില : Rs.130

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽഫോൻസ്_കണ്ണന്താനം&oldid=2280525" എന്ന താളിൽനിന്നു ശേഖരിച്ചത്