അർഫ കരീം
അർഫാ കരീം | |
---|---|
![]() | |
ജനനം | Ram Diwali, Faisalabad, പാകിസ്താൻ | 2 ഫെബ്രുവരി 1995
മരണം | 14 ജനുവരി 2012 ലാഹോർ, പാകിസ്താൻ | (പ്രായം 16)
അന്ത്യ വിശ്രമം | Chak No. 4JB Ram Dewali, Faisalabad |
ദേശീയത | പാകിസ്താൻi |
തൊഴിൽ | Student |
അറിയപ്പെടുന്നത് | World's youngest Computer Professional, 2004-2008 |
മൈക്രോസോഫ്റ്റ് അംഗീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണലാണ് അർഫാ കരീം (ഫെബ്രുവരി 2, 1995 - ജനുവരി 14, 1995)
ജീവിതരേഖ[തിരുത്തുക]
പഞ്ചാബിലെ ഫൈസലാബാദിൽ 1995 ഫെബ്രുവരി 2ന് ജനിച്ചു. വിദ്യാഭ്യാസം പാകിസ്താനിലായിരുന്നു. 2005 ആഗസ്റ്റ് 2ന് സയൻസ് ആന്റ് ടെക്നോളജി രംഗത്ത് പ്രശസ്തയായിരുന്ന അർഫയ്ക്ക് പാകിസ്താനിലെ പ്രധാനമന്ത്രിയായിരുന്ന ഷൗക്ദ് അസിസ്, ഫാത്തിമ ജിന്നാ സുവർണ്ണ പുരസ്കാരം സമ്മാനിച്ചു. ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന മൈക്രോസോഫ്റ്റ് അംഗീകാരം ലഭിച്ചു. പത്താം വയസ്സിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ് അർഫയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ആദരിച്ചിരുന്നു.
മരണം[തിരുത്തുക]
2012 ജനുവരി 14ന് അപസ്മാരം രോഗത്തെതുടർന്ന് അർഫാ കരീം അന്തരിച്ചു. അർഫായുടെ സ്മരണാർത്ഥം പിറ്റേദിവസം മുഖ്യമന്ത്രിയായിരുന്ന ഷാബാസ് ഷാരിഫ്, ലാഹോറിലെ ടെക്നോളജി പാർക്കിന്റെ പേര് മാറ്റി പകരം അർഫാ സോഫ്റ്റ്‌വേർ ടെക്നോളജി പാർക്ക് എന്നാക്കി. മൃതദേഹം ഫൈസലാബാദിൽ കബറടക്കി.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Video Arfa Karim Randhawa Death News and Video
- (in Urdu) Video: Arfa Karim Randhawa Died in Lahore Hospital Archived 2019-06-19 at the Wayback Machine.
- Special Report: Honor to Arfa Karim Randhawa Interviews & Pictures of Arifa Karim
- (in Urdu) Video: Arfa Karim passed away Exclusive Interview and Photos Archived 2012-02-20 at the Wayback Machine.
Persondata | |
---|---|
NAME | Arfa Karim Randhawa |
ALTERNATIVE NAMES | Arfa Karim Randhawa |
SHORT DESCRIPTION | |
DATE OF BIRTH | 2 February 1995 |
PLACE OF BIRTH | 4JB Ram Dewali, Faisalabad, Pakistan |
DATE OF DEATH | 14 January 2012 |
PLACE OF DEATH | lahore Pakistan |