അർദ്ധപവനമുക്താസനം
ദൃശ്യരൂപം
- മലർന്നു കിടക്കുക.
- കാലുകൾ ചേർത്തു വയ്ക്കുക.
- കൈകൾ നിവര്ത്തി തലയുടെ ഇരുവശങ്ങളിലായി ചെവിയോട് ചേർത്ത് നീട്ടിവയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് വലതുകാൽ ഉയർത്തുക.
- ഇടതുകാൽ തറയിൽ നിന്നും പൊങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
- ശ്വാസം വിട്ടുകൊണ്ട് ഉയർത്തിയ കാൽ മടക്കുക.
- കൈകൾ കോർത്ത് മുട്ടിനു താഴെ പിടിച്ച് ശരീരം ഉയർത്തി മടക്കിയ കാൽ നെഞ്ചോട് ചേർത്തു വയ്ക്കുക.
- നെറ്റി മുട്ടിൽ മുട്ടിയ്ക്കാൻ ശ്രമിക്കുക.
- ആറു സെക്കന്റ് അങ്ങനെ നിൽക്കുക.
- ശ്വാസം എടുത്തുകൊണ്ട് കൈയും കാലും ഉയർത്തുക.
- ശ്വാസം വിട്ടുകൊണ്ട് കൈയും കാലും ഒരേ സമയം തറയിൽ വയ്ക്കുവാൻ ശ്രമിക്കുക.
- അതേ പോലെ മറ്റേ കാലുകൊണ്ടും ചെയ്യുക.
അവലംബം
[തിരുത്തുക]- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkar
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന്നായര്, ഡീ.സി. ബുക്സ്