അർണോബ് ഗോസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അർണോബ് ഗോസ്വാാമി
Arnab Goswami Times Now.jpg
അർണോബ് ഗോസ്വാമി വികി 2011സംഗമത്തിൽ
ജനനം (1973-10-09) 9 ഒക്ടോബർ 1973  (47 വയസ്സ്)[verification needed]
വിദ്യാഭ്യാസംഹിന്ദു കോളേജ്, ഡൽഹി സർവ്വകലാശാല
സെന്റ് ആന്റണീസ് കോളേജ്, ഓക്സ്ഫോർഡ്
തൊഴിൽവാർത്ത അവതാരകൻ , പത്രപ്രവർത്തകൻ , ന്യൂസ് എഡിറ്റർ
സജീവ കാലം1998 – ഇന്നുവരെ
Notable credit(s)
ദ ന്യൂസ് ഹവർ,
ഫ്രാങ്ക്ലി സ്പീക്കിങ്ങ് വിത് അർണബ്
ടെലിവിഷൻദ ന്യൂസ് ഹവർ, ടൈംസ് നൗ

ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകനും വാർത്താ അവതാരകനും റ്റൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫുമാണ് അർണോബ് ഗോസ്വാമി. ഇംഗ്ലീഷ് :Arnob Goswami [1][2] ദ നൂസ് ഹൗർ എന്ന പേരിൽ ടൈംസ് നൗ ചാനലിൽ അദ്ദേഹം അവതരിപ്പിക്കുന്ന് വിമർശനാത്മകമായ നേരിട്ടു പ്രദർശിപ്പിക്കുന്ന ചർച്ച പ്രശസ്തമാണ്. '[3][4][5] "ഫ്രാങ്ക്‌ലി സ്പീക്കിങ്ങ് വിത് അർണബ്" എന്ന മറ്റൊരു പരിപാടിയും അദ്ദേഹം ആതിഥേയത്വം വഹിച്ച് പ്രദർശിപ്പിക്കുന്നുണ്ട്. .[6][7]

ജീവിതരേഖ[തിരുത്തുക]

1973 ഒക്ടോബർ 9 നു അസ്സാമിലെ ഗുവാഹട്ടിയിലാണ് അർണോബ് ജനിച്ചത്. .[8][9] അദ്ദേഹത്തിന്റെ കുടുംബം അസ്സാമിലെ പ്രശസ്തമായ അഭിഭാഷകകുടുംബങ്ങളിലൊന്നായിരുന്നു. അച്ഛന്റെ അച്ഛൻ, രജനികാന്ത ഗോസ്വാമി അഭിഭാഷകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും പൊതുപ്രവർത്തകനും ആയിരുന്നു..[10] അമ്മയുടെ അച്ഛൻ ഗൗരി ശങ്കർ ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ആസ്സാമിലെ നിയമസഭയുടെ പ്രതിപക്ഷനേതാവുമായിരുന്നു.[10] അസ്സാം സാഹിത്യ സഭയുടെ പുരസ്കാരം ലഭിച്ചിട്ടുള്ള ആളാണദ്ദേഹം. അർണബിന്റെ അച്ഛൻ ഇന്ത്യൻ സൈന്യത്തിൽ കേണലായി വിരമിച്ചു. അമ്മ സുപ്രഭ വീട്ടമ്മയായിരുന്നു.[11] അച്ഛൻ ബി.ജെ.പി അംഗവും 1998 ൽ ലോക സഭാ തിരഞ്ഞെടുപ്പിൽ ഗ്ഗുവാഹത്തിയിൽ നിന്ന് മത്സരിച്ചിട്ടുള്ളയാളുമാണ്.[12] അമ്മാവൻ സിദ്ധാർത്ഥ ഭട്ടാചാര്യ, കിഴക്കൻ ഗുവാഹട്ടിയിൽ നിന്നും ബി.ജെ.പി. യെ പ്രതിനിധീകരിച്ച സാമാജികനായിരുന്നു. സർബാനന്ദ സൊനോവാൽ സ്ഥാനമേൽകുന്നതു വരെ അദ്ദേഹം ബി.ജെ.പി പാർട്ടിയുടെ അസാം വിഭാഗത്തിന്റെ നേതാവുംകൂടിയായിരുന്നു.[13]

പിതാവ് സൈന്യത്തിലായിരുന്നതിനൽ അർണോബ് ഇന്ത്യയിലെ പല സ്കൂളുകളിലുമായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[10] ഹിന്ദു കോളേജിൽ നിന്ന് സോഷ്യോളജിയിൽ ഹോണേർസ് ബിരുദം കരസ്ഥമാക്കി. 1994 ൽ ഓക്സ്ഫോർഡിലെ സെന്റ് ആന്റണീസ് കോളേജിൽ നിന്നും സാമൂഹിക നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.[8][8] 200ൽ കേംബ്രിഡ്ജ് സർവകലാശാലയുടെ സിഡ്നി സസ്സെക്സ് കോളേജിൽ ഡി.സി. പവേറ്റ് ന്റെ നാമത്തിലുള്ള പണ്ഡിതവിദ്യാർത്ഥിയായിരുന്നു.[8]

മാധ്യമ ജീവിതം[തിരുത്തുക]

1995 ൽ അർണബ് കൽകത്തയിലെ പ്രശസതമായ ടെലഗ്രാഫ് എന്ന പത്രത്തിൽ ഒരു വർഷത്തോളം ജോലി ചെയ്തു [14] പിന്നീട് ടി.വി. രംഗത്തേക്ക് ചുവടുമാറ്റിയ അദ്ദേഹം എൻ.ഡി.ടി.വി. തുടങ്ങുന്ന സമയത്ത് വാർത്ത സമ്പ്രേക്ഷകനായി. അതേ സമയത്ത് ദൂരദർശനിൽ ന്യൂസ് ടുനൈറ്റ് എന്ന വാർത്താ പത്രികയുടെയും അവതരണം ചെയ്തു.[15] എന്നാൽ പിന്നീട് എൻ.ഡി.ടി.വിയുടെ ന്യൂസ് എഡിറ്റർ സ്ഥാനം ലഭിക്കുകയും സ്ഥാപനത്തിന്റെ സുപ്രധാന അംഗങ്ഗ്നളിലൊരാളവുകയും ചെയ്തു. 24 മണിക്കൂറും സംപ്രേഷണം തുടങ്ഗ്നിയതോടെ 1998 അദ്ദേഹം പരിപാടികളുറ്റെ നിർമ്മാതാവായി ജോലി നോക്കി..[അവലംബം ആവശ്യമാണ്] പിന്നീട് എല്ലാ ആഴ്ചയും ന്യൂസ് ഹൗർ എന്ന പരിപാടി അവതരിപ്പിച്ചു തുടങ്ങി. സ്യൂസ് ഹൗർ ആയിരുന്നു ഇതുവരെ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ വാർത്താ അവലോകന പരിപാടി.[അവലംബം ആവശ്യമാണ്]

എൻ.ഡി.ടി.വിയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്ന ന്യൂസ്നൈറ്റിന്റെ അവതാരകനും അദ്ദേഹമായിരുന്നു.[16] 2004 ൽ ഏഷ്യയിലെ ഏറ്റവും മികച്ച വാർത്താാവതാരകനുള്ള പുരസ്കാരം നേടിക്കൊടുത്തത് ഈ പരിപാടിയായിരുന്നു. 2006-ൽ തന്റെ ലാവണം ടൈംസ് നൗ എന്ന ചാനലിലേക്ക് മാറ്റിയ അദ്ദേഹം ചാനലിന്റെ മുഖ്യ അധിപൻ ആയി.[17]

റഫറൻസുകൾ[തിരുത്തുക]

 1. Arundhati Roy. "Arundhati Roy: Mumbai was not India's 9/11 | World news". theguardian.com. ശേഖരിച്ചത് 31 January 2014. CS1 maint: discouraged parameter (link)
 2. "Television news will dominate 50% of the revenues: Arnab Goswami". Exchange4media.com. 22 January 2014. ശേഖരിച്ചത് 31 January 2014. CS1 maint: discouraged parameter (link)
 3. Anuradha Raman. "Wrecking News".
 4. Hartosh Singh Bal. "The Arnab Cast of Characters".
 5. Shahjahan Madampat. "The Nation Will Skewer You Now".
 6. "Rahul Gandhi's first interview: Full text – Times Of India". Timesofindia.indiatimes.com. 27 January 2014. ശേഖരിച്ചത് 31 January 2014. CS1 maint: discouraged parameter (link)
 7. "The Gandhi-Goswami Smackdown – India Real Time – WSJ". Blogs.wsj.com. 27 January 2014. ശേഖരിച്ചത് 31 January 2014. CS1 maint: discouraged parameter (link)
 8. 8.0 8.1 8.2 8.3 Deepti Verma (2 January 2016). "Interesting Facts About Arnab Goswami". India Opines. ശേഖരിച്ചത് 2 January 2016. CS1 maint: discouraged parameter (link)
 9. "Award to Arnab Goswami". The Assam Tribune. Guwahati. 18 January 2010. ശേഖരിച്ചത് 28 July 2011. CS1 maint: discouraged parameter (link)
 10. 10.0 10.1 10.2 "The Soil Beckons". outlookindia.com. ശേഖരിച്ചത് 4 August 2011. CS1 maint: discouraged parameter (link)
 11. "Books Released". The Sentinel. Guwahati. 18 February 2014.
 12. "BJP finally a force to reckon with in Assam". The Indian Express. Guwahati. 6 March 1998.
 13. Team, NL. "Arnab Goswami's BJP connection in Assam". Newslaundry (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2016-05-20.
 14. http://indiaopines.com/facts-arnab-goswami/. Missing or empty |title= (help).
 15. "NEW DELHI TELEVISION LIMITED" (PDF). sebi.gov.in. ശേഖരിച്ചത് 4 August 2011. CS1 maint: discouraged parameter (link)
 16. "Diversity in programming is crucial to NDTV". afaqs.com. ശേഖരിച്ചത് 4 August 2011. CS1 maint: discouraged parameter (link)
 17. "DETAILED COVERAGE: TRANSCRIPT". onthemedia.org. ശേഖരിച്ചത് 4 August 2011. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=അർണോബ്_ഗോസ്വാമി&oldid=3249714" എന്ന താളിൽനിന്ന് ശേഖരിച്ചത്