അൻഫാൽ കൂട്ടക്കൊല
Al-Anfal Campaign | |||||||
---|---|---|---|---|---|---|---|
the Iraqi-Kurdish conflict and the Iran–Iraq War ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Ba'athist Iraq | KDP PUK | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Saddam Hussein Ali Hassan al-Majid Sultan Hashim Ahmad al-Tai Hussein Rashid al-Tikriti Farhan Jubouri Saber Abdel Aziz al-Douri Taher Tawfiq al-Ani Ayad Abbas Al-Nassri Wafiq Al-Samarrai | Massoud Barzani Jalal Talabani | ||||||
Units involved | |||||||
1st Corps 5th Corps[1] National Defense Battalions | |||||||
ശക്തി | |||||||
200,000 | 3,500 | ||||||
നാശനഷ്ടങ്ങൾ | |||||||
50,000-[2] 182,000[3] civilians killed |
സദ്ദാം ഹുസൈന്റെ ഭരണകാലത്ത്, 1986നും 89നും ഇടയിൽ, ഇറാക്കിലെ കുർദുകൾക്കും മറ്റ് അറേബ്യൻ ന്യൂനപക്ഷങ്ങൽക്കും എതിരെ നടന്ന വംശഹത്യാ പ്രവർത്തനമാണ് അൻഫാൽ കൂട്ടക്കൊല.കുർദ് വംശഹത്യയെന്നും അൻഫാൽ കാമ്പെയിൻ എന്നും ഈ സംഭവം അറിയപ്പെടുന്നു.4500 ഓളം ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും 50000ത്തിനും 100000ത്തിനും ഇടയില്പേർ കൊല്ലപ്പെടുകയും ചെയ്തു.ഉത്തര ഇറാക്കിലെ കുർദ് വംശജരായിരുന്നു പ്രധാന ഇരകൾ. അസ്സീറിയൻ,യാസീദി,ജൂത,തുർക്ക് വംശജരും വൻ തോതിൽ കൊല്ലപ്പെട്ടു.മുസ്ലിങ്ങളുടെ മതഗ്രന്ഥമായ കുറാനിലെ എട്ടാമത്തെ അദ്ധ്യായമാണ് അൻഫാൽ.
അൻഫാൽ
[തിരുത്തുക]അൻഫാൽ എന്ന കോഡ് നാമമാണ് ബാത്ത് നേതാക്കൾ കുർദ് കൂട്ടക്കൊലയ്ക്ക് നൽകിയത്. അൻഫാൽ എന്നാൽ യുദ്ധമുതൽ എന്നാണർഥം.വംശഹത്യയ്ക്ക് നേതൃത്വം നൽകിയ അലി ഹസ്സൻ അൽ-മജീദ് ഇരകളുടെ കാലികളും,സ്വത്തും ,പണവും ആയുധവും സ്ത്രീകളെയും വരെ അപഹരിക്കുന്നത് തെറ്റല്ലെന്ന് നിർദേഷം നൽകുകയുണ്ടായി.
അക്രമണം
[തിരുത്തുക]1986ലാണ് അക്രമണം ആരംഭിച്ചത്.1987ൽ അലി ഹസ്സൻ അൽ-മജീദ് ഇറാക്കി കുർദിസ്ഥാൻ ഉൾപ്പെടുന്ന ഇറാക്കിലെ വടക്കൻ മേഖലയിലെ ബാത്ത് പാർട്ടിയുടെ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.ബാത്ത് പാർട്ടി നേതൃത്വം നേരിട്ടാണ് സൈനിക അക്രമണത്തിന് മേൽനോട്ടം വഹിച്ചത്.വ്യോമ-കര യുദ്ധങ്ങൾക്ക് പുറമെ രാസായുധങ്ങൾ വരെ പ്രയോഗിക്കപ്പെട്ടു.
രാസായുധ പ്രയോഗം
[തിരുത്തുക]1988 മാർച് 16 ന് ഹൽബജാ പട്ടണത്തിൽ നടന്ന രാസായുധ പ്രയോഗത്തിൽ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു.ചരിത്രത്തിലെ ഏറ്റവും വലിയ രാസായുധ അക്രമമായി സംഭവം അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "TRIAL : Profiles". Trial-ch.org. Retrieved 2013-08-31.
- ↑ "Iraqi Anfal, Human Rights Watch, 1993". Hrw.org. Retrieved 2013-08-31.
- ↑ Iraq to hang 'Chemical Ali' Associated Press, June 25, 2007.