Jump to content

അൻഡ്രോണിക്കസ് മൂന്നാമൻ പലിയോലോഗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻഡ്രോണിക്കസ് III
Emperor of the Byzantine Empire
Andronikos III Palaiologos. 14th c. miniature. Stuttgart, Württembergische Landesbibliothek
ഭരണകാലം1328–1341
(with Andronikos II Palaiologos until 1328)
ജനനംMarch 25, 1297 (1297-03-25)
ജന്മസ്ഥലംConstantinople
മരണംJune 15, 1341 (1341-06-16)
മരണസ്ഥലംConstantinople
മുൻ‌ഗാമിഅൻഡ്രോനികോസ് II പലായിഒലോഗോസ്
പിൻ‌ഗാമിജോൺ V പലായിഒലോഗോസ്
അനന്തരവകാശികൾജോൺ V പലായിഒലോഗോസ്
മൈകൾ പലായിഒലോഗോസ്
മറിയ പലായിഒലോഗോസ്
എറിൻ പലായിഒലോഗോസ്
രാജവംശംപലായിഒലോഗോസ് രാജവംശം
പിതാവ്മൈക്കൾ IX പലായിഒലോഗോസ്
മാതാവ്റിത്ത ഒഫ് അറ്മേനിയ

1328 മുതൽ 1341 വരെ ബൈസാന്റിയൻ സാമ്രാജ്യം ഭരിച്ച ചക്രവർത്തിയായിരുന്നു അൻഡ്രോണിക്കസ് മൂന്നാമൻ പലിയോലോഗസ്. മൈക്കൽ ഒമ്പതാമന്റെ (1277-1320) പുത്രനും അൻഡ്രോണിക്കസ് രണ്ടാമന്റെ (1258-1332) പൗത്രനുമായ ഇദ്ദേഹം 1297 മാർച്ച് 25-ന് കോൺസ്റ്റാന്റനോപ്പിളിൽ ജനിച്ചു. ഒരു വീരസാഹസികനായിരുന്ന അൻഡ്രോണിക്കസിന്റെ സാഹസങ്ങൾ, പിതാവിന്റെയും സഹോദരന്റെയും മരണത്തിനിടയാക്കി. ആഭ്യന്തരയുദ്ധത്തെ തുടർന്ന് 1325-ൽ ഇദ്ദേഹം സാമ്രാജ്യത്തിലെ സഹചക്രവർത്തിയായി. 1328 മേയിൽ പിതാമഹനെ സ്ഥാനത്യാഗം ചെയ്യിച്ച് ചക്രവർത്തിയായി. ഇദ്ദേഹം തുർക്കികളും സെർബുകളുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ടു. ഗ്രീക്ക് ഭരണത്തിലായിരുന്ന എപ്പിറസ്, തെസ്സലി എന്നീ ഭൂവിഭാഗങ്ങൾ മോചിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഭരണനേട്ടം. നാവികസേനയെ ഇദ്ദേഹം പുനഃസംഘടിപ്പിച്ചു. 1341 ജൂൺ 15-ന് കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് മരണമടഞ്ഞു.