അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ ടി മേഖലയിൽ പണിയെടുക്കുന്നവരുടേയും ചെറുകിട ഐ.ടി സ്വയം തൊഴിൽ സംരംഭകരുടേയും തൊഴിലവകാശസംരക്ഷണത്തിനുനും ഈ മേഖലയുടെ ശാക്തീകരണത്തിനും ഇ-ഭരണം ശക്തിപ്പെടുത്തുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനത്തിനും മലയാളം കമ്പ്യൂട്ടിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ഐ.ടി ട്രേഡ് യൂണിയനാണ് അസോസിയേഷൻ ഓഫ് ഐ.ടി. എംപ്ലോയീസ് (AITE)

2006 നവംബർ മാസം 30ന് തൃശ്ശൂർ അഴിക്കോടൻ സ്മാരക ഹാളിൽ രൂപീകൃതമായ സംഘടനയുടെ സ്ഥാപകൻ ശ്രീ.എ.ഡി.ജയൻ ആണ്. ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്ട് 1926 പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തനതായ കമ്മിറ്റികളുണ്ട് . അക്ഷയ, ഇൻഫർമേഷൻ കേരളാ മിഷൻ , കേരള സ്റ്റേറ്റ് ഐ.ടി മിഷൻ , സി-ഡിറ്റ്, കെൽട്രോൺ എന്നിവിടങ്ങളിൽ പണിയെടുക്കുന്നവർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പണിയെടുക്കുന്ന ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, ഐ.ടി @ സ്കൂൾ പ്രൊജക്ടിലെ കരാർ അദ്ധ്യാപകർ തുടങ്ങി സർക്കാർ നിയന്ത്രിത ഐടി തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഡി.ടി.പി ഗ്രാഫിക് ഡിസൈനിങ്ങ് , ഹാർഡ് വെയർ , സോഫ്റ്റ്‌വെയർ , ബി.പി.ഒ മെടിക്കൽ ട്രാൻസ്ക്രിപ്ഷൻ , ഇന്റർനെറ്റ് കഫെ തുടങ്ങിയ വിവിധ കമ്പ്യൂട്ടർ മേഖലകളിൽ പണിയെടുക്കുന്ന ഐടി തൊഴിലാളികളും സംഘടനയിൽ അംഗങ്ങളാണ്.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

  1. ഔദ്യോഗിക വെബ്‌സൈറ്റ് Archived 2013-05-20 at the Wayback Machine.