അസീസ് തായിനേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കേമലബാറിലെ ദഫ്‌മുട്ട്, കോൽക്കളി, ഒപ്പന, മാപ്പിളപ്പാട്ട് കലാകാരനും പരിശീലകനുമാണ് അസീസ് തായിനേരി. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, കേരള നാടൻകലാ അക്കാദമി ഫെല്ലലോഷിപ്പ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കണ്ണൂരിലെ തായിനേരി സ്വദേശിയായ കെ.മുഹമ്മദ്-ഹവ്വമ്മ ദമ്പതികളുടെ മകനാണ്. പതിനാലാം വയസ്സുമുതൽ സംഗീതലോകത്തു പ്രവർത്തിക്കുന്നു. കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പയ്യന്നൂരിൽ എസ്.എസ്. ഒാർക്കസ്ട്ര എന്ന സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു. ലക്ഷദ്വീപുകാർക്ക് വേണ്ടി ആദ്യമായി ദഫ്മുട്ട് അവതരിപ്പിച്ച സംഘത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം,
  • കേരള നാടൻകലാ അക്കാദമി ഫെല്ലലോഷിപ്പ് (2014)

അവലംബം[തിരുത്തുക]

  1. "നാടൻകലാ അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു". www.mathrubhumi.com. ശേഖരിച്ചത് 20 നവംബർ 2014. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അസീസ്_തായിനേരി&oldid=2106493" എന്ന താളിൽനിന്ന് ശേഖരിച്ചത്