Jump to content

അസീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഷിന ഗോത്ര രൂപീകരണത്തിലേക്ക് വഴിതെളിച്ചതായി കരുതപ്പെടുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് അസിന എന്ന പെൺ ചെന്നായ. ഒഗൂസ്, ഗോഗ്തുർക്ക് എന്നിവർക്കിടയിലാണ് ഈ ഐതിഹ്യം നിലനിൽക്കുന്നത്[1][2]. ചൈനീസ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയ പ്രകാരം ഗോഗ്തുർക്കുകളുടെ ഗോത്രരൂപീകരണവും ഇങ്ങനെ ഒരു ചെന്നായയിലാണ് എത്തുന്നത്[3].

ഐതിഹ്യപ്രകാരം; ഒരു യുദ്ധക്കളത്തിൽ നിന്നും പരിക്കേറ്റ നിലയിൽ കാണപ്പെട്ട ഒരു ആൺകുഞ്ഞിനെ അസിന എന്ന പെൺചെന്നായ കണ്ടെത്തുന്നു. ആ കുഞ്ഞിനെ ശുശ്രൂഷിച്ച് ഭേദപ്പെടുത്തിയ അസിന, പിന്നീട് ആ ആൺകുട്ടിയിൽ നിന്ന് ഗർഭിണിയായി. ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറൻ കടൽ കടന്ന് കോച്ചോ പർവതനിരകൾക്കും ടോച്ചറിയൻ നഗരത്തിനും സമീപമുള്ള ഒരു ഗുഹയിലേക്ക് എത്തിയ അസിന, അവിടെ വെച്ച് പത്ത് ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പാതി ചെന്നായ് രൂപവും പാതി മനുഷ്യരൂപവും കൂടിയതായിരുന്നു ആ കുഞ്ഞുങ്ങൾ. ഇവരിൽ യിജി നിഷിഡു[4][5] അവരുടെ നേതാവായി മാറുകയും ഗോക്‌ടർക്കിലും മറ്റ് തുർക്കി നാടോടി സാമ്രാജ്യങ്ങളിലും ഭരിച്ചിരുന്ന ആഷിന വംശം സ്ഥാപിക്കുകയും ചെയ്തു.[6][7]

  1. André Wink. Al-Hind: The Making of the Indo-Islamic World. Brill Academic Publishers, 2002. ISBN 0-391-04173-8. Page 65.
  2. Ziya Gökalp, transcription: Şahin Filiz, "Türk devletinin tekâmülü 12: Hakanlık Teşkilatı",Küçük Mecmua -II-, Bu da Çinlilere göre (Asena=Kurt) manasındadır (in Turkish)
  3. Ziya Gökalp, transcription: Şahin Filiz, "Türk devletinin tekâmülü 12: Hakanlık Teşkilatı",Küçük Mecmua -II-, Bu da Çinlilere göre (Asena=Kurt) manasındadır (in Turkish)
  4. Golden, Peter B. (August 2018). "The Ethnogonic Tales of the Türks" in The Medieval History Journal, 21(2). 21 (2): 291–327
  5. Hongen, Niu; 牛鴻恩 (2015). Xin yi Yi Zhou shu. 袁宏. (Di 1 ban ed.). Taibei Shi: 三民書局. ISBN 9789571460192. OCLC 913445355.
  6. Findley, Carter Vaughin. The Turks in World History. Oxford University Press, 2005. ISBN 0-19-517726-6. Page 38.
  7. Roxburgh, D. J. (ed.) Turks, A Journey of a Thousand Years. Royal Academy of Arts, London, 2005. Page 20.
"https://ml.wikipedia.org/w/index.php?title=അസീന&oldid=3926364" എന്ന താളിൽനിന്ന് ശേഖരിച്ചത്