അശോക് സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണികാ ഭൗതികവുമായി ബന്ധപ്പെട്ട സ്ട്രിങ് തിയറിയെ സംബന്ധിച്ച ഗവേഷണങ്ങളിലൂടെ പ്രസിദ്ധനായ ശാസ്ത്രഞ്ജനാണ് അശോക് സെൻ. ഭൗതിക ശാസ്ത്ര ഗവേഷകർക്കായി റഷ്യൻ വ്യവസായി യൂറി മിൽനർ ഏർപ്പെടുത്തിയ 30 ലക്ഷം ഡോളറിന്റെ (16.75 കോടി രൂപ) ആദ്യ പുരസ്‌കാരത്തിന് അർഹനായി.[1]

ജീവിതരേഖ[തിരുത്തുക]

കൊൽക്കത്തയിലെ പ്രസിഡൻസി കോളേജ്, ഐ.ഐ.ടി. കാൺപുർ എന്നിവിടങ്ങളിൽ പഠിച്ച ഇദ്ദേഹം, യു.എസ്സിലെ ഫെർമിലാബ്, സ്റ്റാൻഫഡ് ലീനിയർ ആക്‌സിലറേറ്റർ സെൻറർ, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 1998-ൽ റോയൽ സൊസൈറ്റി ഫെലോയായി തിരഞ്ഞെടുക്കപ്പെട്ടു.

2001-ൽ പദ്മശ്രീ ലഭിച്ചു. ഇൻറർനാഷണൽ സെൻറർ ഫോർ തിയററ്റിക്കൽ ഫിസിക്‌സ് പ്രൈസ്, എസ്.എസ്. ഭട്‌നാഗർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഹരിശ്ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ സുമതി റാവുവാണ് ഭാര്യ.

ഡിറാക് മെഡൽ[തിരുത്തുക]

സ്ട്രിങ് സിദ്ധാന്തത്തിന് നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ 2014 ൽ അശോക് സെൻ ആന്ട്രൂ സ്ട്രോമിങ്ങർ (അമേരിക്ക), ഗബ്രിയേല വെനിസ്യാനൊ (ഇറ്റലി) എന്നിവരോടൊപ്പം 2014 ൽ ഡിറാക് മെഡൽ ലഭിച്ചു.

പ്രപഞ്ചം മുഴുവൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏകമാനമുള്ള ഒരുതരം സ്ട്രിങ് (ചരട്) കൊണ്ടാണ് എന്നാണ് സ്ട്രിങ് സിദ്ധാന്തം പറയുന്നത്. സർവതിനേയും വിശദീകരിക്കുന്ന ഏകസിദ്ധാന്തം (Unified theory for everything) എന്ന ഭൗതികജ്ഞരുടെ സ്വപ്നത്തിലേക്ക് പരിഗണിക്കപ്പെടുന്ന ഒരു സിദ്ധാന്തമാണിത്. കണികാഭൗതിക-ത്തിന്റെ അടിസ്ഥാനമായ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി ഗുരുത്വബലത്തെ-ക്കൂടി ഉൾക്കൊള്ളുന്നു എന്നതാണ് ഇതിന്റെ ആകർഷണീയത.

പുരസ്കാരം[തിരുത്തുക]

  • പദ്മശ്രീ(2001)
  • ഇൻറർനാഷണൽ സെൻറർ ഫോർ തിയററ്റിക്കൽ ഫിസിക്‌സ് പ്രൈസ്
  • എസ്.എസ്. ഭട്‌നാഗർ അവാർഡ്
  • ഡിറാക് മെഡൽ (2014)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-03.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശോക്_സെൻ&oldid=3623837" എന്ന താളിൽനിന്ന് ശേഖരിച്ചത്