അവിജിത് റോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അവിജിത് റോയി
অভিজিৎ রায়
ജനനം1972
ബംഗ്ലാദേശ്
മരണം2015 ഫെബ്രുവരി 26
ധാക്ക, ബംഗ്ലാദേശ്
ദേശീയതഅമേരിക്കൻ, ബംഗ്ലാദേശി
തൊഴിൽവിമർശകൻ, കോളമിസ്റ്റ്, എഞ്ചിനീയർ
ജീവിതപങ്കാളി(കൾ)റാഫിദ അഹമ്മദ് ബന്ന
രചനാ സങ്കേതംഭരണകൂട വിരുദ്ധ നിലപാട്
സ്വാധീനിക്കപ്പെട്ടവർസിമോൺ ദെ ബുവ, ഗുസ്താവി ഫ്ലോബർ
വെബ്സൈറ്റ്http://www.mukto-mona.com/

ബംഗ്ലാദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനുമായിരുന്നു അവിജിത് റോയി(1972 - .26 ഫെബ്രുവരി 2015). അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്ന റോയിയെ ധാക്ക പുസ്തകോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രാദേശിക തീവ്രവാദി സംഘടനയായ അൻസാർ ബംഗ്ലക്കാർ കൊലപ്പെടുത്തി. ഭാര്യ റാഫിദ അഹമ്മദ് ബന്നയെയും അക്രമികൾ ക്രൂരമായി ആക്രമിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

ബ്ലോഗ് രചനകളിലൂടെ ശ്രദ്ധേനായ എഴുത്തുകാരനായിരുന്നു അവിജിത്ത് റോയി. റോയിയുടെ ബ്ലോഗുകളെ ബംഗ്ലാദേശിലെ മതമൗലികവാദികൾ രൂക്ഷമായി എതിർത്തിരുന്നു. ഇസ്ലാമിക മൗലികവാദികളിൽ നിന്നും കടുത്ത ഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞവർഷം മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് ഓൺലൈൻ ബുക്‌സ്‌റ്റോറായ "രകമാരി. കോം', റോയിയുടെ പുസ്തകങ്ങൾ പിൻവലിച്ചിരുന്നു.[2]

മുക്തേ മോന[തിരുത്തുക]

സ്വതന്ത്രമനസ് എന്നർഥം വരുന്ന മുക്തേ മോന എന്ന തലക്കെട്ടിൽ റോയ് എഴുതിയിരുന്ന ബ്ലോഗിന്റെ ഉള്ളടക്കം മതേതരത്വവും യുക്തിവാദവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

കൃതികൾ[തിരുത്തുക]

  • സമകാമിത
  • വിശ്വാസ വൈറസ്
  • വാക്വം മുതൽ പ്രപഞ്ചം വരെ

അവലംബം[തിരുത്തുക]

  1. "Assailants hack to death writer Avijit Roy, wife injured". bdnews24.com. Dhaka. 26 February 2015. ശേഖരിച്ചത് 26 February 2015.
  2. "യു.എസ് ബ്ലോഗർ അവിജിത് റോയ് ധാക്കയിൽ കൊല്ലപ്പെട്ടു". www.madhyamam.com. ശേഖരിച്ചത് 28 ഫെബ്രുവരി 2015.
"https://ml.wikipedia.org/w/index.php?title=അവിജിത്_റോയി&oldid=3416820" എന്ന താളിൽനിന്ന് ശേഖരിച്ചത്