അല്ലഫൽ അലിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധ സൂഫി വര്യൻ ശൈഖ് ഉമർ ഖാഹിരി അറബി ഭാഷയിൽ രചിച്ച പ്രവാചക പ്രകീർത്തന കാവ്യം (മുഹമ്മദീയ മൗലൂദ്) ആണ് അല്ലഫൽ അലിഫ്. സൂഫി നിഗൂഢ ഭാഷാർത്ഥങ്ങളിലൂടെ ദ്വയാർഥവും ത്രയാർത്ഥവും കൂട്ടിയിണക്കി രചിക്കപ്പെട്ട ഈ കാവ്യം വിരഹ വേദനയിലൂന്നിയ പ്രവാചക പ്രകീർത്തനമാണ്. അനുവാചകർക്ക് പ്രവാചകനോടുള്ള പ്രണയവും വിരഹവും പകർന്നു നൽകുന്നത്തിലൂടെ ഇന്ത്യൻ സൂഫി ക്ലാസ്സിക്കുകളിൽ സ്ഥാനം പിടിച്ച് ലോക ശ്രദ്ധ ആകർഷിക്കാനും ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ‘ഖസ്വീദതു അത്വ്യബിന്നിഗം ഫീ മദ്ഹി സയ്യിദിൽ അറബി വൽ അജം’(പ്രവാചക കീർത്തനങ്ങളിലെ ഇന്ത്യൻ സമ്മാനം) എന്നാണ് അറബ് നാടുകളിൽ ഈ കാവ്യം വിശേഷിപ്പിക്കപ്പെടുന്നത്. [1]

എല്ലാ സൂഫി രചനകളെയുമെന്ന പോലെ ഈ കാവ്യത്തിൻറെ ആരംഭവും ദൈവ -പ്രവാചക സ്തുതികൾ കൊണ്ടാണ്. പിന്നീട് അറബി അക്ഷരമാലയിലെ അലിഫ് മുതൽ യാ വരെയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് ആരംഭിക്കുകയും ലാം എന്ന അക്ഷരത്തിൽ അവസാനിപ്പിക്കുകയും ചെയ്യുന്ന ദാർശനികത തുളുമ്പുന്ന മുപ്പത്തി ഒന്ന് വരികൾ അടങ്ങിയതാണ് ഈ കവിത. ഏത് അക്ഷരം ഉപയോഗിച്ചാണോ തുടങ്ങുന്നത് ആ അക്ഷരമുള്ള പദങ്ങൾ ആയിരിക്കും ആ വരിയിൽ ഏറെയും എന്നതാണ് മറ്റൊരു പ്രത്യേകത. [2] ദാർശനിക വ്യാഖ്യാനങ്ങളെല്ലാം ഇവയെ ശ്രദ്ധേയമാക്കിയിട്ടുണ്ടത്രെ. ആസ്വാദന മാധുര്യവും, അനർഗളമായ ആദ്ധ്യാത്മികതയും, പ്രണയ ഭാജനത്തോടുള്ള ആത്മ സംവേദനങ്ങളും മനോഞ്ജകമായി സമ്മേളിക്കുന്ന അനുരാഗ നിബിഡമായ വരികൾ സൂഫി ജ്ഞാനങ്ങളുടെ വ്യാപ്തി വെളിവാക്കുന്നു. അറബി അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങൾ കൊണ്ടും തുടങ്ങി വിരഹ ദു:ഖവും അനുരാഗവും പ്രസരിപ്പിച്ചു കൊണ്ട് ഭാഷാതിരുകൾക്കപ്പുറമുള്ള സ്നേഹപ്രബഞ്ചത്തെ വികസിപ്പിച്ചെടുക്കുന്നതാണീ കവിതയെ നിരൂപകന്മാർ വിശേഷിപ്പിക്കുന്നു. ശൈഖ്: താനൂർ അബ്ദു റഹ്‌മാൻ, ഉമർ ഖാളി, നെല്ലിക്കുത്ത് ആലി മുസ്‌ലിയാർ, കിടങ്ങയം കെ ടി ഇബ്രാഹിം മുസ്ലിയാർ എന്നിവരുൾപ്പടെ ഒട്ടേറെ മുസ്ലിം പണ്ഡിതന്മാർ ഈ കാവ്യത്തെ അധികരിച്ച് നിരവധി രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. [3]

അവലംബം[തിരുത്തുക]

  1. prof :shivapuram ahmedkutti,allafal alif divyaanuraagathinte kavyathallajangal,thelicham,(02-2011) pp-16-17
  2. ullinte uthsavam,suprabhatham daily,December 9, 2018
  3. for example umar qali's allafal aswee and shaikh abdurahman thanur's awariful ma'arif


കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അല്ലഫൽ_അലിഫ്&oldid=3697463" എന്ന താളിൽനിന്ന് ശേഖരിച്ചത്