അറിവ് (അറിവുടമൈ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്കൃതസാഹിത്യത്തിൽ ഭഗവദ്ഗീതയ്ക്കുള്ള സ്ഥാനമാണ് തമിഴിൽ തിരുക്കുറലിനുള്ളത്. തെക്കുനിന്നും വടക്കുനിന്നും മാനവസംസ്കൃതിയ്ക്കുലഭിച്ച രണ്ടുമഹാനിധികളാണ് കുറലും ഗീതയും. ധർമ്മാർത്ഥകാമങ്ങളായ പുരുഷാർത്ഥങ്ങളുടെ സമിചീനമായ ആചാരത്തിലൂടെ ഈ ഭൂമിയിലെ ജീവിതം എങ്ങനെ സഫലമാക്കാമെന്നും വിജയപ്രദമാക്കാമെന്നും തിരുവള്ളുവർ പഠിപ്പിക്കുന്നു. തിരുക്കുറലിൽ അറിവിനെക്കുറിച്ചുള്ള തിരുക്കുറൽ സൂചികയാണിത്.[1]


അറിവുഅറ്റം കാക്കും കരുവി ചെറുവാർക്കും
ഉള്ളഴിക്ക ലാകാ അരൺ
(അറിവ്,(ജീവിതം) നശിക്കാതെ സംരക്ഷിക്കുന്ന ആയുധവും, ശത്രുക്കൾക്ക് നശിപ്പിക്കാൻ കഴിയാത്ത കോട്ടയുമാണ്).

ചെന്റ ഇടത്തിൽ ചെലവിടാ തീതു ഒരീഇ
നന്റിൻപാൽ ഉയ്പ്പതു അറിവു.
(മനസ്സിനെ പോകുന്നവഴിയ്ക്കുവിടാതെ, തിന്മകളിൽ നിന്നു വിലക്കി, നേർവഴിക്കു നയിക്കുന്നതാണ് അറിവ്).

എപ്പൊരുൾ യാർയാർവായ് കേട്പിനും അപ്പൊരുൾ
മെയ്പ്പൊരുൾ കാൺപത് അറിവു.
(എന്ത്, ആര്, ആരോടുപറയുന്നത് കേട്ടാലും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുന്നതാണ് അറിവ്).

എൺപൊരു ളവാക ച്ചെലചൊല്ലി താൻപിറർവായ്
നുൺപൊരുൾ കാൺപതു അറിവ്.
(മറ്റുള്ളവർക്ക് മനസ്സിലാകും വിധം വ്യക്തമായി പറയുന്നതും അന്യരിൽ നിന്നും കേട്ടറിയുന്നവയിലെ ആശയം സൂക്ഷ്മമായി ഗ്രഹിക്കുന്നതുമാണ് അറിവ്).

ഉലകം തഴീഇയതു ഒട്പം മലർതലും
കൂമ്പലും ഇല്ലതു അറിവു.
(ലോകത്തുള്ള ശ്രേഷ്ഠരെ സ്നേഹിതരാക്കുന്നതാണ് നല്ല അറിവ്. അറിവ് സന്തോഷത്താൽ വികസിക്കുകയും ദുഃഖത്താൽ കൂമ്പുകയുമില്ല(വികാരത്തിൽ മാറ്റവുമില്ല))

എവ്വതു ഉറൈവതു ഉലകം ഉലകത്തോട്
അവ്വതു ഉറൈവതു അറിവ്.
(എങ്ങനെയാണോ ലോകരീതി, ആ ലോകരീതിയ്ക്കനുസരിച്ച് ജീവിക്കുന്നതാണ് അറിവ്).

അറിവുടയാർ ആവതു അറിവാർ അറിവിലാർ
അഃതു അറികല്ലാ തവർ.
(സംഭവിക്കുന്നവ മുൻകൂട്ടി അറിയാൻ കഴിയുന്നവരാണ്, അറിവുള്ളവർ. അതറിയാൻ കഴിവില്ലാത്തവരാണ് അറിവില്ലാത്തവർ).

അഞ്ചുവതു അഞ്ചാമൈ പേതൈമൈ അഞ്ചുവതു
അഞ്ചൽ അറിവാർ തൊഴിൽ.
(ഭയക്കേണ്ടതിനെ ഭയക്കാതിരിക്കുന്നത് അഞ്ജതയാണ്. ഭയക്കേണ്ടവയെ ഭയക്കുന്നത് അറിവുള്ളവരുടെ സാമർത്ഥ്യമാണ്).

എതിരതാ ക്കാക്കും അറിവിനാർക്കു ഇല്ലൈ
അതിര വരുവതോർ നോയ്.
(വരാൻ പോകുന്ന ദുരിതത്തെ മുൻകൂട്ടിയറിഞ്ഞ് സ്വയം രക്ഷപെടാൻ അറിവുള്ളവർക്കു ഭയക്കേണ്ടതായ ദുരിതങ്ങൾ ഒന്നും ഉണ്ടാകുകയില്ല).

അറിവുഉടൈയാർ എല്ലാം ഉടൈയാർ അറിവുഇലാർ
എന്നുടൈയ രേനും ഇലർ.
(അറിവുള്ളവർ എല്ലാം ഉള്ളവരാണ്. അറിവില്ലാത്തവർ എന്തുണ്ടെങ്കിലും ഒന്നുമില്ലാത്തവരാണ്).

അവലംബം[തിരുത്തുക]

  1. തിരുവള്ളുവർ, തിരുക്കുറൽ
"https://ml.wikipedia.org/w/index.php?title=അറിവ്_(അറിവുടമൈ)&oldid=3084483" എന്ന താളിൽനിന്ന് ശേഖരിച്ചത്