അറിവിന്റെ ശാപം
ദൃശ്യരൂപം
ഒരു വ്യക്തി മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്തുമ്പോൾ അവർക്ക് അത് മനസ്സിലാക്കുവാനുള്ള പശ്ചാത്തലമുണ്ടെന്ന് അറിയാതെ അനുമാനിക്കുന്ന ഒരു ധാരണാ പക്ഷപാതത്തെയാണ് അറിവിന്റെ ശാപം എന്നു പറയുന്നത്.[1] ഉദാഹരണത്തിന്, ഒരു ക്ലാസ്സ്മുറിയിൽ, പുതിയ വിദ്യാർഥികളുടെ സ്ഥാനത്ത് സ്വയം അവരോധിക്കുവാൻ കഴിയാത്തതിനാൽ അദ്ധ്യാപകർക്ക് അവരെ പഠിപ്പിക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നു. ഒരു പുതിയ പാഠം പഠിക്കുമ്പോൾ ഒരു യുവ വിദ്യാർഥി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ സമർത്ഥനായ ഒരു അദ്ധ്യാപകൻ ഓർക്കാനിടയില്ല.
References
[തിരുത്തുക]- ↑ Kennedy, Jane (1995). "Debiasing the Curse of Knowledge in Audit Judgment". The Accounting Review. 70 (2): 249–273. JSTOR 248305.