ഉള്ളടക്കത്തിലേക്ക് പോവുക

അരുവിപ്പുറം ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരുവിപ്പുറം പ്രതിഷ്ഠ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ തെക്കേയറ്റത്ത്, തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അരുവിപ്പുറം ദേശത്ത് നെയ്യാറിന്റെ കിഴക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് അരുവിപ്പുറം ശിവക്ഷേത്രം. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ആദ്യക്ഷേത്രം എന്ന നിലയിൽ അതിപ്രസിദ്ധി നേടിയ ഇവിടെ മുഖ്യപ്രതിഷ്ഠയായ ശിവനെക്കൂടാതെ ഗണപതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. 1888-ലെ ശിവരാത്രിനാളിൽ നെയ്യാറിലെ അഗാധമായ ശങ്കരൻകുഴി എന്ന കയത്തിൽ നിന്ന് ഗുരുദേവൻ മുങ്ങിയെടുത്ത ശിവലിംഗമാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. അന്ന് സമൂഹത്തിലുണ്ടായിരുന്ന ബ്രാഹ്മണമേധാവിത്വത്തിനെതിരെയുള്ള ആദ്യത്തെ ചുവടുവയ്പ്പായി ഇതിനെ കണ്ടുവരുന്നു. ശിവരാത്രി തന്നെയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. കൂടാതെ, ശ്രീനാരായണഗുരുജയന്തിയും അതിവിശേഷമാണ്. എസ്.എൻ.ഡി.പി. യോഗമാണ് ക്ഷേത്രഭരണം നടത്തുന്നത്.