അരുളിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജറുസലേം ധ്യാനകേന്ദ്രത്തിലെ (തലോർ) അരുളിക്ക

വിശുദ്ധ കുർബ്ബാനയും (ഓസ്തി), വിശുദ്ധരുടെ തിരുശേഷിപ്പുകളും മറ്റും സൂക്ഷിക്കുന്ന പേടകമാണ് അരുളിക്ക അല്ലെങ്കിൽ അരളിക്ക. റോമൻ കത്തോലിക്ക സഭയിൽ വിശുദ്ധ കുർബാന എഴുന്നളളിച്ചുകൊണ്ടു പോകുന്നത് അരുളിക്കയിൽ വെച്ചുകൊണ്ടാണ്. റാസായ്ക്ക് നേതൃത്വം കൊടുക്കുന്ന പട്ടക്കാർ വിശ്വാസികളെ ആശിർവദിക്കുന്നതിനും അരുളിക്ക ഉപയോഗിക്കുന്നു.

ഏത് സമയത്തും ദൈവത്തെ ആരാധിക്കാമെങ്കിലും, ആരാധന എന്ന പ്രത്യേക പ്രാർത്ഥനസന്ദർഭവും ഉണ്ട്. അരുളിക്കയുടെ നടുവിൽ വാഴ്ത്തിയ ഓസ്തി വയ്ക്കുന്നു. തുടർന്ന് ഇത് ആരാധനയ്ക്കായി അൾത്താരയിൽ അല്ലെങ്കിൽ പ്രത്യേകം സജ്‌ജമാക്കിയ സ്ഥലത്ത്‌ എല്ലാവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ വെയ്ക്കുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരുളിക്ക&oldid=2090718" എന്ന താളിൽനിന്ന് ശേഖരിച്ചത്