Jump to content

അയാ കോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kōda in 1950.

ഒരു ജാപ്പനീസ് എഴുത്തുകാരിയാണ് അയാ കോഡ (Aya Kōda). എഴുത്തുകാരനായ കോഡ റോഹന്റെ രണ്ടാമത്തെ പുത്രിയാണ്. 1904 സെപ്തംബർ 1 നു ജനിച്ചു. അയാ കോഡായുടെ പുത്രി തമ അവോകിയും പേരക്കുട്ടി നാവൊ അവോകിയും എഴുത്തുകാരാണ്. കോഡ ടോക്കിയോയിലാണ് ജനിച്ചത്. അയാ കോഡയ്ക്ക് അഞ്ചുവയസ്സായപ്പോൾ അമ്മയും, പിന്നീട് സഹോദരങ്ങളും മരിച്ചു. ടോക്കിയോ വിമെൻസ് സ്കൂളിലാണ് അയാ കോഡ പഠിച്ചത്. കുറോയ് സുസൊ എന്ന കൃതിയ്ക്ക് യോമിയുരി അവാർഡ് ലഭിച്ചു. നാഗരേരു എന്ന നോവൽ ചലച്ചിത്രം ആയിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]
  • കുറോയ് സുസൊ (Black skirt)
  • നാഗരേരു (Flowing)
  • ടൌ (Fight)
  • ഒട്ടോട്ടോ (My little brother)
  • മിസോക്കാസു (Outsiders)
  • ഷുഎൻ (The last Hours)
  • സോസോ നോ കി (Funeral records)

അവലംബം

[തിരുത്തുക]


"Aya Koda: Feminist and dutiful daughter", by Donald Richie, The Japan Times, Tuesday, Jan. 18, 2000.

"https://ml.wikipedia.org/w/index.php?title=അയാ_കോഡ&oldid=3413839" എന്ന താളിൽനിന്ന് ശേഖരിച്ചത്