അമൃതബസാർ പത്രിക
തരം | Daily newspaper |
---|---|
Format | Broadsheet |
സ്ഥാപക(ർ) | Sisir Kumar Ghose and Moti Lal Ghosh |
സ്ഥാപിതം | 20 ഫെബ്രുവരി 1868 |
ഭാഷ | Bengali and English (bilingual) |
Ceased publication | 1991 |
Circulation | 25,000 (before 1991) |
ഇന്ത്യയിൽ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു പഴയ ദിനപത്രമായിരുന്നു അമൃതബസാർപത്രിക. [1] ഇത് തുടങ്ങിയത് 20 ഫെബ്രുവരി 1868 നാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ ഒരു ധനിക വ്യാപാരിയായിരുന്ന ഹരിനാരായൺ ഘോഷിന്റെ മക്കളായ ശിശിർ ഘോഷ്, മോതി ലാൽ ഘോഷ് എന്നിവരാണ് ഇത് തുടങ്ങിയത്. ഇന്ത്യൻ സ്വാതന്ത്യസമരത്തെ ധീരമായി പിന്തുണയ്ക്കുകയും, സ്വാതന്ത്ര്യാനന്തര വികസനപ്രവർത്തനങ്ങളെ ക്രിയാത്മകമായി സഹായിക്കുകയും ചെയ്ത പ്രമുഖദേശീയ ദിനപത്രമായിരുന്നു ഇത് . ഉത്തരപൂർവേന്ത്യയിലെ ജനശബ്ദവും, ദേശീയ പത്രരംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ഈ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു പോയെങ്കിലും ഒരു നൂറ്റാണ്ടുകാലം നിർഭയമായും നിഷ്പക്ഷമായും പത്രധർമം നിറവേറ്റി പൂർവ ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യേകിച്ചും മൂന്ന് നാല് തലമുറകളിൽപെട്ട ബംഗാളികളുടെ, ചിന്തയെയും ജീവിതവീക്ഷണത്തെയും കലാബോധത്തെയും സ്വാധീനിച്ച ഈ പത്രത്തിന് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്.
ചരിത്രം
[തിരുത്തുക]1868-ൽ ബംഗാളിവാരികയായി പ്രസിദ്ധീകരിച്ച് തുടങ്ങുകയും, 1888-ൽ ഇംഗ്ളീഷ് വാരികയായി രൂപപ്പെടുകയും ചെയ്ത അമൃതബസാർ പത്രിക 1891-ലാണ് ദിനപത്രമായത്. ഘോഷ് സഹോദരന്മാർ എന്ന് അറിയപ്പെട്ട വസന്തകുമാർ ഘോഷ്, ഹേമന്തകുമാർ ഘോഷ്, ശിശിർഘോഷ്, മോത്തിലാൽ ഘോഷ് എന്നിവരാണ് പത്രിക ആരംഭിച്ചതും വളർത്തിയതും. ഇവരിൽ വസന്തകുമാർ സ്വന്തം ഗ്രാമമായ അമൃതബസാറിൽ നിന്ന് അമൃതപ്രഭാമണി എന്ന ദ്വൈവാരിക തുടങ്ങി. ഇദ്ദേഹത്തിന്റെ കാലശേഷം ഹേമന്തകുമാറും, ശിശിർകുമാറും ചേർന്ന് ഇതിനെ 'അമൃതബസാർ പത്രിക' എന്ന പേരിൽ വാരികയാക്കി പ്രസിദ്ധീകരിച്ചു. 1871-ൽ ഇതിന്റെ പ്രസിദ്ധീകരണം കൊൽക്കത്തയിലേക്ക് മാറ്റി. വിദേശീയാധിപത്യത്തെ നിശിതമായി വിമർശിക്കുകയും, ദേശീയബോധത്തെ ജ്വലിപ്പിക്കുകയും ചെയ്ത പത്രികയെ നിരോധിക്കാൻ അധികാരികൾ വെമ്പൽകൊണ്ടെങ്കിലും ഇംഗ്ളീഷ് പത്രങ്ങളെ നിരോധിക്കാൻ അന്ന് നിയമം ഇല്ലാതിരുന്നതിനാൽ അത് നടന്നില്ല. 1891-മുതൽ ദേശീയതയുടെ സമർഥമായ ജിഹ്വയും, നവോത്ഥാനത്തിന്റെ സജീവശബ്ദവും ആയിരുന്നു പത്രിക. സ്വാതന്ത്യ്രലബ്ധിക്കുശേഷവും ഇന്ത്യൻ ഭരണാധികാരികളുടെ ഭരണത്തെ വിമർശനാത്മകമായി വിലയിരുത്തുകയും പദ്ധതി പ്രവർത്തനങ്ങളെയും, സാമൂഹ്യസാംസ്കാരികമുന്നേറ്റങ്ങളെയും കലവറ കൂടാതെ പിന്തുണയ്ക്കുകയും ചെയ്യുന്നു നയം പത്രിക പിന്തുടർന്നു. നയരൂപീകരണത്തിലും അഭിപ്രായ പ്രകടനത്തിലും തികച്ചും സ്വതന്ത്രമായ നിലപാട് എല്ലാക്കാലത്തും പത്രിക കൈക്കൊണ്ടു. സാമ്പത്തികവും ഭരണപരവും ആയ പ്രശ്നങ്ങളാൽ മുടങ്ങിയും, പിന്നെയും തുടങ്ങിയും കുറെക്കാലം കഴിഞ്ഞ പത്രിക ഒടുവിൽ പ്രവർത്തനം നിർത്തിവെയ്ക്കേണ്ടിവന്നു.
അവലംബം
[തിരുത്തുക]- ↑ Gupta, Subhrangshu (2 January 2003). "Amrita Bazar Patrika may be relaunched". The Tribune. Retrieved 2006-12-28.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)